
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. കണ്‍ട്രോള്‍ റൂം ജീപ്പിലെ ഡ്രൈവര്‍ അരുണിനാണ് വെട്ടേറ്റത്. മണ്ണഞ്ചേരി സ്വദേശി സാജനാണ് പൊലീസ് ഉദ്യോഗസ്ഥനെ വെട്ടി പരിക്കേല്‍പ്പിച്ചത്.
സാജനും ഭാര്യയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. കൈയ്ക്ക് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
content highlights: Police officer stabbed and injured after coming home to resolve issue with accused's wife