ഐപിഎല്‍ 2025; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ്‌

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു. ടോസ് ലഭിച്ചിരുന്നെങ്കില്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ലഖ്‌നൗ നായകന്‍ റിഷഭ് പന്തും പ്രതികരിച്ചു.

നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലക്ഷ്യമിട്ടാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്. അങ്ങനെയെങ്കില്‍ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ തോറ്റാലും പിന്നീട് ഒരവസരം കൂടി ലഭിക്കും.

അതേ സമയം മികച്ച രീതിയില്‍ സീസണ്‍ തുടങ്ങിയിട്ടും പിന്നീട് കളി കൈവിട്ട ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. സീസണില്‍ ഗുജറാത്തിനെ തോല്‍പിച്ച മൂന്ന് ടീമുകളില്‍ ഒന്നാണ് റിഷഭ് പന്തിന്റെ ലഖ്നൗ. കഴിഞ്ഞമാസം ഏറ്റുമുട്ടിയപ്പോള്‍ ആറ് വിക്കറ്റിനായിരുന്നു ലഖ്നൗവിന്റെ ജയം.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍, കാഗിസോ റബാഡ, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: മിച്ചല്‍ മാര്‍ഷ്, ഐഡന്‍ മാര്‍ക്രം, റിഷഭ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരാന്‍, ആയുഷ് ബഡോണി, അബ്ദുള്‍ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ആവേശ് ഖാന്‍, ആകാശ് ദീപ്, വില്‍ ഒറൂര്‍ക്ക്.

Content Highlights: IPL 2025, GT vs LSG: Gujarat Titans wins toss and opts to bowl first against Lucknow Super Giants

dot image
To advertise here,contact us
dot image