ദീദീസ് മോമോസ്; പൂരിമസാലയ്ക്ക് പിന്നാലെ തട്ടുകാര്ക്കൊപ്പം മോമോസുണ്ടാക്കി ബംഗാള്‍ മുഖ്യമന്ത്രി
14 July 2022 10:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്‍ക്കത്ത: വഴിയരികിലെ കടയില്‍ തട്ടുകടക്കാര്ക്കൊപ്പം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മോമോസ് ഉണ്ടാക്കുന്ന വീഡിയോ വൈറല്‍. മോമോസ് ഉണ്ടാക്കുന്നതിന്റെ നിരവധി ഫോട്ടോകളും മമത തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഡാര്‍ജിലിംഗിലെ പ്രഭാതസവാരിക്കിടെ ഞാന്‍ ഇന്ന് മോമോസ് ഉണ്ടാക്കി' എന്ന അടിക്കുറിപ്പോടെയാണ് മമതയുടെ സോഷ്യല്‍ മീഡിയ പ്രതികരണം.
ലഘു ഭക്ഷണം ഉണ്ടാക്കുന്നതില്‍ മമത കൈവെക്കുന്നത് ഇതാദ്യമല്ല. മുന്‍പ് ഡാര്‍ജിലിംഗ് സന്ദര്‍ശന വേളയില്‍ മമത മോമോസ് ഉണ്ടാക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.
#WATCH | West Bengal CM Mamata Banerjee displayed her culinary skills as she prepared momos at a local stall in Darjeeling earlier today pic.twitter.com/rcd10keMwt
— ANI (@ANI) July 14, 2022
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഡാര്‍ജിലിംഗില്‍ എത്തിയ ബംഗാള്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച്ച പാനി പൂരിയുമുണ്ടാക്കി. പൂരികളില്‍ മസാല നിറച്ച് പുളിവെള്ളത്തില്‍ മുക്കി ആളുകള്‍ക്ക് വിളമ്പുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.
Story highlights: After Purimasala, Bengal Chief Minister made Momos