ടെസ്റ്റ് ക്രിക്കറ്റിൽ അതിവേ​ഗം 13,000 റൺസ്; സച്ചിനിലേക്ക് യാത്ര തുടരുന്ന ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ 13,000 റൺസ് പിന്നിടുന്ന അഞ്ചാമത്തെ താരമാണ് ജോ റൂട്ട്

dot image

ടെസ്റ്റ് ക്രിക്കറ്റിൽ അതിവേ​ഗം 13,000 റൺസെന്ന നേട്ടം സ്വന്തമാക്കി ഇം​ഗ്ലണ്ട് താരം ജോ റൂട്ട്. സിംബാബ്‍വെയ്ക്കെതിരെ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിൽ 34 റൺസാണ് റൂട്ട് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ 153-ാം മത്സരത്തിലാണ് റൂട്ടിന്റെ നേട്ടം. 159 ടെസ്റ്റുകളിൽ നിന്നായി ഈ നേട്ടത്തിലെത്തിയ ​ദക്ഷിണാഫ്രിക്കൻ മുൻ താരം ജാക് കാലിസിന്റെ റെക്കോർഡാണ് റൂട്ട് മറികടന്നത്.

ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ ആകെ 13,006 റൺസാണ് റൂട്ടിന്റെ നേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ 13,000 റൺസ് പിന്നിടുന്ന അഞ്ചാമത്തെ താരമാണ് ജോ റൂട്ട്. ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ്, ഇന്ത്യയുടെ തന്നെ മുൻ താരം രാഹുൽ ദ്രാവിഡ് എന്നിവരാണ് 13,000 റൺസ് പിന്നിട്ട മറ്റ് താരങ്ങൾ.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടം ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലാണ്. കരിയറിൽ 200 ടെസ്റ്റുകൾ കളിച്ച സച്ചിൻ 15,921 റൺസാണ് നേടിയത്. ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന താരങ്ങളിൽ ജോ റൂട്ടാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ ഏറെ പിന്നിലാണ്. 105 ടെസ്റ്റുകളിൽ നിന്നായി 9,276 റൺസാണ് വില്യംസണിന്റെ സമ്പാദ്യം. 34കാരനായ ജോ റൂട്ടിന് 2,916 റൺസ് കൂടി നേടിയാൽ സച്ചിൻ തെണ്ടുൽക്കറെ മറികടക്കാൻ സാധിക്കും.

Content Highlights: Joe Root Becomes Fastest Batter To Score 13,000 Runs In Tests

dot image
To advertise here,contact us
dot image