അടിവസ്ത്രങ്ങൾ 'വിശുദ്ധസേനാംഗങ്ങൾ' പമ്പയിലേക്ക് വലിച്ചെറിയുന്നു; പരാതിയുമായി തീർത്ഥാടകൻ

ശബരിമല പമ്പയിൽ ഗുരുതവീഴ്ചയെന്ന് കണ്ടെത്തൽ

dot image

പത്തനംതിട്ട: ശബരിമല പമ്പയിൽ ഗുരുതവീഴ്ചയെന്ന് കണ്ടെത്തൽ. തീർത്ഥാടകരുടെ അടിവസ്ത്രങ്ങൾ പമ്പയിലേക്ക് വലിച്ചെറിയുന്നുവെന്നാണ് പരാതി. പമ്പയിൽ നിന്ന് വാരിയെടുത്ത അടിസ്ത്രങ്ങൾ പമ്പയിലേക്ക് തന്നെ 'വിശുദ്ധസേനാംഗങ്ങൾ' വലിച്ചെറിയുന്നുവെന്നും പരാതിയിൽ പറയുന്നു. പമ്പയുടെ കരയിൽ കരാർ കമ്പനി ഉപേക്ഷിക്കുന്ന അടിവസ്ത്രങ്ങളാണ് പമ്പയിലേക്ക് തന്നെ തള്ളുന്നത്. ഓരോ മണ്ഡലകാല സീസൺ കഴിയുന്തോറും ഏകദേശം 30ലോഡ് തുണികൾ എങ്കിലും പമ്പയിൽ നിന്ന് ലഭിക്കാറുണ്ട്.

ഇതിനൊപ്പം ഏകദേശം 10ലോഡ് അടിവസ്ത്രങ്ങളും ആ കൂട്ടത്തിൽ കാണും. ഇതെല്ലാം പമ്പയിൽ നിന്ന് നീക്കം ചെയ്യുന്നതിന് വേണ്ടി എല്ലാ വർഷവും കാരാറുകാരെ ഏൽപ്പിക്കുന്നാണ് പതിവ്. ഇതിൽ അടിവസ്ത്രങ്ങൾ ഒഴികെ മറ്റെല്ലാ തുണികളും ഡൽഹിയിലെ കരാർ കമ്പനി അവരുടെ കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്നതാണ് പതിവ് രീതി. എന്നാൽ ഇവിടെ നിന്ന് ലഭിക്കുന്ന അടിവസ്ത്രം കരാറുകാർ ഉണക്കി കത്തിക്കുകയാണ് കരാറുകാർ ചെയ്യുന്നത്.

ഈ രീതിയ്ക്ക് വൻ തുകയാണ് ചെലവ് വരിക. എന്നാൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇത്തവണത്തെ കരാറുകാർക്ക് അടിവസ്ത്രങ്ങൾ ബാധ്യതയായതിനാൽ പമ്പയിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ ശബരിമലയിൽ ദർശനം നടത്താനെത്തിയ തീർത്ഥാടകൻ പരാതിയുമായി രംഗത്ത് വന്നത്.

Content Highlights: Pilgrim complains about underwear being thrown into Pampa

dot image
To advertise here,contact us
dot image