ഇ ഡിക്കുവേണ്ടി പല കേസുകളിലും ഇടനിലക്കാരനായിട്ടുണ്ട്; പ്രതി വില്‍സണ്‍ വര്‍ഗീസിൻ്റെ സംഭാഷണം റിപ്പോർട്ടറിന്

വർഗീസ് രണ്ടാം പ്രതിയും രാജസ്ഥാന്‍ തക്കത് ഖര്‍ സ്വദേശി മുകേഷ് കുമാര്‍ മൂന്നാം പ്രതിയുമാണ്

dot image

കൊച്ചി: ഇ ഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസിലെ രണ്ടാം പ്രതി വില്‍സണ്‍ വര്‍ഗീസും പരാതിക്കാരനും തമ്മിലുളള ശബ്ദസംഭാഷണം റിപ്പോര്‍ട്ടറിന്. 30 ലക്ഷം രൂപ അഡ്വാന്‍സ് ആയി നല്‍കിയാല്‍ കേസ് ഒതുക്കി തീര്‍ക്കാമെന്ന് വില്‍സണ്‍ പറയുന്ന ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 30 ലക്ഷം നല്‍കിയാല്‍ പിന്നെ ഇ ഡിയില്‍ നിന്ന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും താന്‍ മറിച്ച് പറഞ്ഞാല്‍ അവര്‍ താങ്കളെ പൂട്ടിക്കളയും എന്നുമാണ് വില്‍സണ്‍ പറയുന്നത്. പല കേസുകളിലും താന്‍ ഇ ഡിക്കുവേണ്ടി ഇടനിലക്കാരനായിട്ടുണ്ടെന്നും ആദായവകുപ്പുമായും തനിക്ക് നല്ല ബന്ധമാണെന്നും ഇയാള്‍ പറയുന്നുണ്ട്. ഇ ഡി സമന്‍സ് അയച്ചതിനു പിന്നാലെയായിരുന്നു ഇരുവരും തമ്മിലുളള സംഭാഷണം.

വില്‍സണ്‍ വര്‍ഗീസിന്റെയും പരാതിക്കാരെയും സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

വിൽസൺ: ആദ്യം നമ്മൾ വിളിച്ച സമയത്ത് നിങ്ങൾ സമീപിച്ചിരുന്നെങ്കിൽ സമൻസ് ഒഴിവാക്കാമായിരുന്നു.

അനീഷ് : സമൻസ് എന്തായാലും വന്നല്ലേ പറ്റുള്ളു

വിൽസൺ : മൂന്ന് പ്രാവശ്യം വിളിച്ചിട്ട് ചെന്നില്ല. ഒരു ദിവസം ഹാഫ് ഡേ ആയപ്പോൾ നിങ്ങൾ പോയി എന്നാണ് അവർ പറയുന്നത്.
അത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്

അനീഷ് : ഹാഫ് ഡേ ആയപ്പോൾ ജീവൻ കൊണ്ട് ഓടി . അത്ര ഹറാസ്മെന്‍റ് ഉണ്ടായി

വിൽസൺ: ഫോണിൽ കൂടി സെറ്റിൽമെന്‍റ്, ഇ ഡി, സാറുമാർ അങ്ങനെയൊന്നും പറയരുത്

അനീഷ്: ഇനിയെല്ലാം പക്കയാണ്

വിൽസൺ: അവർക്ക് നേട്ടം ഉണ്ടായാൽ ഒരു പ്രശ്നവുമില്ല. അവരുടെ ചോദ്യം ചെയ്യൽ വേറെ ലെവലാണ്. 30ലക്ഷം ടോക്കൺ റെഡിയാക്ക്

14ന് ഞാനും വേണമെങ്കിൽ കൂടെ വരാം. ക്യാഷ് ആയിട്ടാണ് കൊടുക്കേണ്ടി വരിക

അനീഷ്: എത്ര രൂപയാണെങ്കിൽ എല്ലാ ഓക്കെയാണ്

വിൽസൺ: പോപ്രർട്ടി അറ്റാച്ച്മെന്‍റ് ചെയ്താൽ എല്ലാം തീരും. ഇ ഡി യിൽ നിന്ന് പിന്നെ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല

അനീഷ്: നമ്മുക്ക് എന്താണ് ഉറപ്പുള്ളത് പിന്നെ പ്രശ്നമുണ്ടാക്കില്ലെന്ന്?

വിൽസൺ: ഞാൻ വിളിച്ച് പറയാം നിങ്ങൾ ഓക്കെയാണെന്ന്

അനീഷ്: അന്ന് സംസാരിച്ചപ്പോൾ നിങ്ങൾക്ക് ഇത് സെറ്റിൽ ചെയ്യണമോയെന്ന് ഡയറക്ടർ ചോദിച്ചു

വിൽസൺ: ഡയറക്ടർ പുളളിക്ക് മലയാളം നന്നായി അറിയില്ല. സെറ്റിൽ ചെയ്താൽ പിന്നെ വിളിക്കുക ഞാൻ ആയിരിക്കും. ഞാനൊന്ന് മറിച്ച്

പറഞ്ഞു കഴിഞ്ഞാൽ അവര് നിങ്ങളെ പൂട്ടി കളയും. പിണറായി വിജയന്‍റെ മോളെ വരെ മുട്ടുകുത്തിക്കുന്ന ടീമാണ്. ഒരു

തിരുവനന്തപുരം സ്വദേശിക്ക് നേരത്തെ പണി കിട്ടിയതാണ്. കോടതിയിൽ പോയി ചൊറിയാൻ നിന്നു. ഇനി അവനെ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യാൻ പോവുകയാണ് അങ്ങനെ ഫൈറ്റ് ചെയ്യണമെങ്കിൽ ചെയ്യാം പക്ഷേ

അനീഷ് : നമുക്ക് അങ്ങനെ ഒരു അടി വേണ്ട

വിൽസൺ: പണം ഡിപ്പാർട്ട്മെന്‍റിലേക്കാണ് ആണ് പോകുന്നത്. ഈ അടുത്ത കാലത്ത് ഞാൻ ഒരെണ്ണം സെറ്റിൽ ചെയ്ത് കൊടുത്തു. ഒരു വലിയ കേസ് കൂടി വന്നിട്ടുണ്ട് .അത് അവസാനം എന്‍റെ അടുത്ത് തന്നെ എത്തും

അനീഷ്: മാക്സിമം 10 ദിവസം സാർ ഒന്ന് സമയം തരണം

വിൽസൺ: നിങ്ങളുടെ അവസ്ഥ പറയാൻ പറ്റിയ ആളെ ഇരുത്തി തരാം. ഒരാൾ വരും വിശദമായി സംസാരിക്കാൻ. ഞാൻ ഓഫീസിന് പുറത്തുള്ള ആളാണ്. അയാൾക്ക് ഓഫീസിൽ പറയാനുള്ള എല്ലാ പവറും ഉണ്ട്. നിങ്ങൾ അഡ്വാൻസ് തരുന്നത് വരെ അയാൾ ഇറങ്ങില്ല

അയാളുടെ ഫേസ് പുറത്ത് അറിയാവുന്നതാണ്.

അനീഷ്: അരെയും കാണണമെന്നില്ല

വിൽസൺ: ടോക്കൺ ലഭിച്ചാൽ പിന്നെ നിങ്ങളുടെ സൗകര്യം നോക്കും

അനീഷ്: സർ അവരെ വിളിച്ച് ഞാൻ ഓക്കെ ആണെന്ന് പറയൂ

വിൽസൺ: ശേഖർ സമൻസ് വിടാൻ നേരത്ത് ചെന്നൈയിലും ഡൽഹിയിലും കാണിക്കണം. ഓഡിറ്റിംഗ് പോലത്തെ കാര്യങ്ങളുണ്ട്

തോന്നിയത് പോലെ ചെയ്യാൻ ആകില്ല.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് കൈക്കൂലിക്കേസില്‍ കുരുങ്ങിയത്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. കൈക്കൂലിയായി രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെ രണ്ടുപേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിലാണ് ഉന്നത ഉദ്യോഗസ്ഥനിലേക്ക് അന്വേഷണമെത്തിയത്. അറസ്റ്റിലായ തമ്മനം വട്ടതുണ്ടിയില്‍ വില്‍സണ്‍ വർഗീസ് രണ്ടാം പ്രതിയും രാജസ്ഥാന്‍ തക്കത് ഖര്‍ സ്വദേശി മുകേഷ് കുമാര്‍ മൂന്നാം പ്രതിയുമാണ്. ഇടനിലക്കാരനെന്ന് കണ്ടെത്തിയ കൊച്ചി വാരിയം റോഡില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇയാള്‍ നാലാം പ്രതിയാണ്.

Content Highlights: Vigilence case against ED officer kochi audio of wilson varghese out

dot image
To advertise here,contact us
dot image