പോ...ഈച്ചേ....മഴക്കാലത്ത് ഈച്ച ശല്യം കുറയ്ക്കാന്‍ വഴിയുണ്ട്

പല വീടുകളിലും ഈച്ച ശല്യം തുടങ്ങിക്കാണും, എങ്ങനെ ഈച്ചയെ തുരത്താം

dot image

ഴക്കാലമാകുമ്പോള്‍ മിക്ക വീടുകളിലും നേരിടുന്ന പ്രശ്‌നമാണ് ഈച്ചകളെക്കൊണ്ടുള്ള ശല്യം. കഴിക്കാനെടുക്കുന്ന ഭക്ഷണത്തിന്റൈ പിന്നാലെ… തറകളില്‍… അടുക്കളയില്‍… അതിനെല്ലാം പുറമേ നിങ്ങളുടെ ശരീരത്തിലും വന്നിരുന്നു ബുദ്ധിമുട്ടുണ്ടാക്കാറുണ്ട് ഇവ. ബുദ്ധിമുട്ട് മാത്രമല്ല രോഗങ്ങള്‍ പരത്തുന്ന കാര്യത്തിലും മുന്നില്‍ത്തന്നെയാണ് ഈച്ച. കോളറ, വയറിളക്കം, ടൈഫോയിഡ് എന്നിങ്ങനെയുള്ള രോഗങ്ങളും ഈച്ച കൊണ്ടുവരും.

എങ്ങനെ ഈച്ചയെ തുരത്താം എന്ന് ആലോചിക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഇവയെ തുരത്താനായി വിപണിയില്‍ കിട്ടുന്ന പല ഉല്‍പ്പന്നങ്ങളും രാസവസ്തുക്കള്‍ നിറഞ്ഞതായതുകൊണ്ട് ആരോഗ്യത്തിന് ദോഷകരമാണെന്നതാണ്. ആഹാരമുണ്ടാക്കുന്ന അടുക്കളയില്‍ അത്തരം കീടനാശിനി പ്രയോഗം പറ്റില്ലല്ലോ. അപ്പോള്‍പിന്നെ പ്രകൃതിദത്തമായ വഴികളിലൂടെ ഈ ശല്യക്കാരനെ നമുക്ക് തുരത്താം.

വഴനയില പ്രയോഗം

പ്രാണികളെ അടുക്കളയില്‍നിന്ന് തുരത്താന്‍ വഴനയില മികച്ചതാണ്. അടുക്കളയുടെ ജനാലയിലോ ക്യാബിനുകളുടെ സൈഡിലോ കുറച്ച് ഇലകള്‍ വയ്ക്കുക. ഇതിന്റെ അതികഠിനമായ ഗന്ധം പ്രാണികളെ അകറ്റാന്‍ സഹായിക്കും.

ഓറഞ്ച് തൊലി

ഓറഞ്ച് തൊലികള്‍ വളരെ എളുപ്പത്തില്‍ ലഭിക്കുന്നവയാണ്. അത് വെറുതെ കളയുന്നതിനു പകരം വീട്ടിലെ ഈച്ചയെ ഓടിക്കാന്‍ ഉപയോഗിച്ചാലോ. ഓറഞ്ച് തൊലികള്‍ ചെറുതായി നനച്ച ശേഷം ഒരു തുണിയില്‍ പൊതിഞ്ഞ് കെട്ടി ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളില്‍ തൂക്കിയിടുക. വീടിനുള്ളിലെ ഈച്ചകളെ തുരത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇത്.

പുതിനയിലയും തുളസി ഇലയും

പുതിനയുടെ രൂക്ഷഗന്ധം ഈച്ചകള്‍ക്ക് അരോചകമാണ്. പുതിനയിലയും തുളസിയിലയും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുത്ത് ആ വെള്ളം സ്‌പ്രേ കുപ്പികളിലാക്കി ഈച്ച ഉള്ളിടത്ത് സ്‌പ്രേ ചെയ്യാം.

വിനാഗിരി പ്രയോഗം

ഒരു പാത്രത്തില്‍ കുറച്ച് വിനാഗിരി ഒഴിച്ച് വയ്ക്കുക. ഈ പാത്രത്തിന് ഉപരിതലം ഒരു പ്ലാസ്റ്റിക് റാപര്‍ ഉപയോഗിച്ച് പൊതിയുക. ഇതിനു മുകളിലായി ദ്വാരങ്ങള്‍ ഇടുക. വിനാഗിരിയുടെ മണം ഈച്ചകളെ എളുപ്പത്തില്‍ ആകര്‍ഷിക്കും. ഈച്ച പാത്രത്തിന് ഉള്ളില്‍ കയറി കഴിയുമ്പോള്‍ അവ ചത്തുപോകും.

നാരങ്ങയും ഗ്രാമ്പൂവും കൊണ്ടുള്ള വിദ്യ

നാരങ്ങ രണ്ടായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോ നാരങ്ങായുടെയും ഉള്ളിലായി 4-5 ഗ്രാമ്പൂ തിരുകി വയ്ക്കുക. ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളില്‍ ഇത് കൊണ്ടുപോയി വയ്ക്കുക. ഇതിന്റെ രൂക്ഷ സുഗന്ധം ഈച്ചകളെ അകറ്റി നിര്‍ത്തും. ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളില്‍ പതിവായി കുറച്ചുനാള്‍ ഉപയോഗിച്ചാല്‍ പിന്നെ ഈ പ്രശ്‌നമുണ്ടാവില്ല. വീടിന്റെ മുറികളുടെ മൂലകളില്‍ ഇത് വെച്ചാല്‍ ഈച്ച പ്രവേശിക്കുകയില്ല.

ഉള്ളിയും ബേക്കിംഗ് സോഡയും

പാറ്റയേയും ഈച്ചയേയും തുരത്താനുള്ള മറ്റൊരു എളുപ്പ മാര്‍ഗ്ഗമാണ് ഇനി പറയാന്‍ പോകുന്നത്. കുറച്ച് ഉള്ളി അരിഞ്ഞ് ബേക്കിംഗ് സോഡയുമായി മിക്‌സ് ചെയ്യുക. എന്നിട്ട് ഇത് കുപ്പികളിലാക്കി അടുക്കളയുടെ മൂലയില്‍ വയ്ക്കുക.

ശര്‍ക്കര, യീസ്റ്റ്, കുരുമുളക് വിദ്യ

ശര്‍ക്കരയും കുരുമുളക് പൊടിച്ചതും വെള്ളത്തില്‍ ലയിപ്പിച്ചെടുക്കുക. ഇതിലേക്ക് യീസ്റ്റും ചേര്‍ക്കണം. ഇതൊരു കുപ്പിയിലേക്ക് ഒഴിച്ച് കുപ്പിയില്‍ ദ്വാരം ഇടുക. ശര്‍ക്കരയുടെ മധുരം ഈച്ചയെ ആകര്‍ഷിക്കും. ഈച്ചയുള്ളിടത്ത് ഇത് വച്ചാല്‍ അവയെ ആകര്‍ഷിക്കുകയും അവയെ എളുപ്പത്തില്‍ കൊല്ലുകയും ചെയ്യും.

Content Highlights :Ways to reduce fly infestation during the rainy season

dot image
To advertise here,contact us
dot image