Top

കൊട്ടിയൂരിൽ മാവോയിസ്റ്റ് സാന്നിധ്യം; യുഎപിഎ ചുമത്തി കേസെടുത്തു; സംഘത്തിൽ മൊയ്തീനുമുണ്ടെന്ന് സൂചന

ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്

12 March 2022 5:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊട്ടിയൂരിൽ മാവോയിസ്റ്റ് സാന്നിധ്യം; യുഎപിഎ ചുമത്തി കേസെടുത്തു; സംഘത്തിൽ മൊയ്തീനുമുണ്ടെന്ന് സൂചന
X

കണ്ണൂർ: കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി വനംവകുപ്പ് അധികൃതര്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മേലെ പാല്‍ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നത് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആയുധധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്.

മൂന്നംഗ സംഘത്തിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സംഘത്തിൽ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്തീനുമുണ്ടെന്നാണ് സൂചന. വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേളകം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.

മുൻപ് ഫെബ്രുവരി 21 ന് നാദാപുരം പശുക്കടവിലുള്ള പാമ്പൻതോട് മലയിലും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ആ സംഘത്തിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം ആറ് പേർ ഉണ്ടായിരുന്നു. സംഘത്തിന്റെ പക്കൽ തോക്കുമുണ്ടെന്നായിരുന്നു ലഭിച്ച വിവരങ്ങൾ. ഇതിന്റെ പശ്ചാത്തലത്തിൽ നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്ന് കേരള പൊലീസ് സംഘവും തണ്ടർബോൾട്ടും ഈ മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല.

STORY HIGHLIGHTS: presence of maoist doughted in kannur

Next Story