IPL 2025: പർപ്പിൾ ക്യാപ് പോരാട്ടത്തിൽ രണ്ടാമനായി നൂർ അഹമ്മദ്

സീസണിൽ കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ​ഗുജറാത്ത് ടൈറ്റൻസിന്റെ സായി സുദർശനാണ് മുന്നിലുള്ളത്

dot image

ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമനായി ചെന്നൈ സൂപ്പർ കിങ്സ് താരം നൂർ അഹമ്മദ്. 13 മത്സരങ്ങൾ പിന്നിടുമ്പോൾ നൂർ 21 വിക്കറ്റുകൾ സ്വന്തമാക്കി. ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നൂർ ഒരു വിക്കറ്റ് നേടിയിരുന്നു. ​ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണയാണ് നൂർ അഹമ്മദിന് മുന്നിലുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ പ്രസിദ്ധ് സ്വന്തമാക്കി കഴിഞ്ഞു.

വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതുള്ളത് റോയൽ ചലഞ്ചേഴ്സ് താരം ജോഷ് ഹേസൽവുഡാണ്. 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് ഹേസൽവുഡിന്റെ സമ്പാദ്യം. ആർസിബിക്കായി അവസാന രണ്ട് മത്സരങ്ങളിൽ ഹേസൽവുഡിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ടാണ് പട്ടികയിൽ നാലാമതുള്ളത്. 12 മത്സരങ്ങൾ കളിച്ച ബോൾട്ട് 18 വിക്കറ്റുകൾ സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുൺ ചക്രവർത്തി 12 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളും വീഴ്ത്തി അഞ്ചാം സ്ഥാനത്തുണ്ട്.

സീസണിൽ കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ​ഗുജറാത്ത് ടൈറ്റൻസിന്റെ സായി സുദർശനാണ് മുന്നിലുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 617 റൺസാണ് സുദർശൻ ഇതുവരെ നേടിയിരിക്കുന്നത്. ​ഗുജറാത്ത് ടൈറ്റൻസ് നായകൻ കൂടിയായ ശുഭ്മൻ ​ഗിൽ 12 മത്സരങ്ങളിൽ നിന്ന് 601 റൺസുമായി രണ്ടാം സ്ഥാനത്തുണ്ട്.

14 മത്സരങ്ങളിൽ നിന്ന് 559 റൺസ് നേടി രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാൾ മൂന്നാമതാണ്. 12 മത്സരങ്ങളിൽ നിന്ന് 510 റൺസ് നേടി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 505 നേടിയ റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോഹ്‍ലി അഞ്ചാം സ്ഥാനത്താണ്.

Content Highlights: Noor Ahmed second on purple cap standings

dot image
To advertise here,contact us
dot image