മനുഷ്യക്കടത്തിൽ പങ്കെന്ന് സംശയം; ഒമാനിൽ മൂന്ന് പേർ പിടിയിൽ

കുറ്റക്കാർക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ

dot image

മസ്‌കറ്റ്; മനുഷ്യക്കടത്തിൽ പങ്കുണ്ടെന്ന് സംശയത്തെ തുടർന്ന് മൂന്ന് പേർ പിടിയിൽ. ബംഗ്ലാദേശ് പൗരന്മാരായ മൂന്ന് പേരെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പിടികൂടിയത്. രാജ്യത്തേക്ക് അനധികൃതമായി ആളുകളെ കടത്തിയെന്നാണ് സംശയം.

ബ്ലംഗ്ലാദേശി പൗരത്വമുള്ള സ്ത്രീകളെ തടഞ്ഞുവെയ്ക്കുകയും പൊതു ധാർമ്മികതയ്ക്കും മാന്യതയ്ക്കും വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് കുറ്റം. ബംഗ്ലാദേശിൽ നിന്ന് ഒമാനിൽ എത്തിച്ച സ്ത്രീകളായിരുന്നു ഇവർ.

കുറ്റക്കാർക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വ്യക്തമാക്കി.

Content Highlights: Three people arrested in Oman on suspicion of involvement in human trafficking

dot image
To advertise here,contact us
dot image