Top

മഡഗാസ്‌കറിന് സമീപം ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിനും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലേക്കും കിട്ടിയേക്കും

23 Jan 2023 3:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഡഗാസ്‌കറിന് സമീപം ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
X

തിരുവനന്തപുരം: നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഡഗാസ്‌കറിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ചൊവ്വാഴ്ച്ച മുതല്‍ മഴ ലഭിക്കാനാണ് സാധ്യത. തെക്കന്‍ കേരളത്തിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുക.

ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിനും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലേക്കും കിട്ടിയേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

എന്നാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ട് നിര്‍ദേശങ്ങള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യ ബന്ധനത്തിന് ഇന്ന് പോകാന്‍ പാടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Story highlights: Chance of Isolated Rain in Kerala

Next Story