Top

'കുറി' റിലീസ് മാറ്റി വച്ചു: ചിത്രം ജൂലൈ 15ന്

ജൂലൈ എട്ടിനാണ് ചിത്രം തിയേറ്റർ റിലീസിന് തീരുമാനിച്ചിരുന്നത്

6 July 2022 1:31 PM GMT
ഫിൽമി റിപ്പോർട്ടർ

കുറി റിലീസ് മാറ്റി വച്ചു: ചിത്രം ജൂലൈ 15ന്
X

വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'കുറി' റിലീസ് മാറ്റി വച്ചു. ജൂലൈ എട്ടിനാണ് ചിത്രം തിയേറ്റർ റിലീസിന് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രം ജൂലൈ 15ലേക്കാണ് മാറ്റി വച്ചിരിക്കുന്നത്. കെ ആര്‍ പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറി'.

സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.-

സന്തോഷ് സി പിള്ളൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് റാഷിന് അഹമ്മദ് പൊയ്യ,പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ് പൊയ്യ, ആര്‍ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ , കോസ്‌റ്യൂംസ് സുജിത്ത് മട്ടന്നൂര്‍, സൗണ്ട് ഡിസൈന്‍ വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ശരണ്‍ എസ് എസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് കെ മധു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശിഹാബ് വെണ്ണല വി എഫ് എക്‌സ് അഭീഷ് രാജന്‍, സ്റ്റില്‍സ് സേതു അതിപ്പില്‍, ഡിസൈന്‍സ് അര്‍ജുന്‍ ജി ബി.

Story highlights: 'Kuri' release postponed: Film on July 15

Next Story