Top

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഏഴ് കോടിയടിച്ച് ഇന്ത്യക്കാരൻ

17 Nov 2021 8:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഏഴ് കോടിയടിച്ച് ഇന്ത്യക്കാരൻ
X

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെ‌‌ടുപ്പിൽ ഇന്ത്യക്കാരനായ പ്രവാസിക്ക് വിജയം. 10 ലക്ഷം ഡോളറാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ രൂപയിൽ ഏകദേശം ഏഴ് കോടി രൂപ വരുമിത്. ദുബായിൽ നടക്കുന്ന എയർ ഷോ 2021 ൽ വെച്ച് ന‌‌‌ടന്ന നറുക്കെ‌ടുപ്പിലാണ് റിയാൻ എന്ന ഇന്ത്യക്കാരൻ വിജയിച്ചത്. 20 വർഷമായി ദുബായിൽ താമസിക്കുകയാണ് 46 കാരനായ റിയാൻ. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. കുറച്ചു മാസങ്ങൾക്ക് ഇ​ദ്ദേഹം ടിക്കറ്റെ‌ടുക്കാൻ തു‌ടങ്ങിയത്. ഒക്ടോബർ 27 നാണ് ഇപ്പോൾ ഭാ​ഗ്യം തുണച്ച ‌ടിക്കറ്റെ‌ടുത്തത്.

ഏഴു കോടി അടിച്ചെന്ന് അധികൃതർ വിളിച്ചറിയപ്പോൾ വിശ്വസിക്കാനായില്ലെന്ന് ഇദ്ദേഹം പറയുന്നു. ലഭിച്ച പണം കൊണ്ട് തന്റെ രണ്ട് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുമെന്നും ഇന്ത്യയിലെ കു‌ടുംബത്തെയും പണത്തിനാവശ്യമുള്ള ചിലരെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1999 മുതലാണ് ദുബായ് ഡ്യൂ‌ട്ടി ഫ്രീയുടെ മില്ലേനിയം മില്ലെനയർ പ്രൊമോഷൻ ആരംഭിച്ചത്. 10 ലക്ഷം ഡോളർ സമ്മാനമടിക്കുന്ന 185ാമത്തെ ഇന്ത്യക്കാരനാണ് റിയാൻ.



Next Story