
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് - മുംബൈ ഇന്ത്യൻസ് മത്സരത്തിന് പിന്നാലെ പോസ്റ്റ് മാച്ച് പ്രെസന്റേഷൻ നടന്നത് കനത്ത മഴയത്ത്. മത്സരത്തിൽ പ്ലെയർ ഓഫ് ദ മാച്ചായ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് കുടയുമായെത്തിയാണ് ചടങ്ങിൽ പങ്കെടുത്തത്. പ്രെസന്റേഷൻ ചടങ്ങ് നടത്തിയിരുന്ന ഹർഷ ബോഗ്ലയെയും സൂര്യകുമാർ കുടയിൽ കയറ്റി. പിന്നാലെ പുരസ്കാരം തന്റെ വൈഫിന് സമർപ്പിക്കുന്നുവെന്ന് സൂര്യകുമാർ പ്രതികരിക്കുകയും ചെയ്തു.
'മുംബൈ ഇന്ത്യൻസ് സീസണിൽ 13 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഇന്ന് എന്റെ ഭാര്യ ഒരു കഥ പറഞ്ഞിരുന്നു. ഞാൻ എല്ലാ പുരസ്കാരങ്ങളും സ്വന്തമാക്കി പക്ഷേ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടിയിട്ടില്ല. അതുകൊണ്ട് ഇന്ന് നേടിയ ഈ പുരസ്കാരം എനിക്ക് സ്പെഷ്യലാണ്. ടീമിന്റെ സാഹചര്യം അനുസരിച്ച് ഇന്ന് ഞാൻ നേടിയ അർധ സെഞ്ച്വറി വളരെ പ്രധാനപ്പെട്ടതായിരുന്നു. ഈ പുരസ്കാരം എന്റെ ഭാര്യയ്ക്ക് സമർപ്പിക്കുന്നു. ഈ നേട്ടം ഞങ്ങൾക്ക് ഒരുമിച്ച് ആഘോഷിക്കണം,' സൂര്യകുമാർ മത്സരശേഷം പറഞ്ഞു.
Ever seen a post-match interview like this? ☂😉
— IndianPremierLeague (@IPL) May 21, 2025
P.S. - A special shoutout by @surya_14kumar for his POTM award 🫶💙#TATAIPL | #MIvDC | @mipaltan pic.twitter.com/BaVjhGSkix
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 59 റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. 43 പന്തിൽ പുറത്താകാതെ 73 റൺസ് നേടിയ സൂര്യകുമാർ യാദവാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. ഡൽഹിയുടെ മറുപടി 18.2 ഓവറിൽ 121 റൺസിൽ അവസാനിച്ചു. വിജയത്തോടെ മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫിൽ കടക്കുകയും ചെയ്തു. ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി.
Content Highlights: Suryakumar Yadav with an umbrella in heavy showering post match presentation