
ഐവറി നിറത്തിലുളള സാരി, കഴുത്തില്‍ റൂബി പതിച്ച നെക്ലേസുകള്‍, വിരലുകളില്‍ സ്റ്റേറ്റ്‌മെന്റ് മോതിരങ്ങള്‍…എന്നാല്‍ ഐശ്വര്യ റായ് ബച്ചന്റെ ഈ വര്‍ഷത്തെ കാനില്‍ ആദ്യ ലുക്ക് ശ്രദ്ധേയമായത് ഇതൊന്നും കൊണ്ടായിരുന്നില്ല..അവരുടെ നെറുകയിലെ ചുവന്ന സിന്ദൂരത്താലായിരുന്നു. ഒരു ഇന്ത്യന്‍ വധുവായി അണിഞ്ഞൊരുങ്ങിയാണ് കാനിലെ റെഡ് കാര്‍പെറ്റില്‍ ഇത്തവണ ഐശ്വര്യ റായ് ബച്ചന്‍ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്തത്. ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച്, ഭീകരതയെ തുടച്ചുനീക്കുമെന്ന രാജ്യത്തിന്റെ നിലപാട് ലോകത്തെ അറിയിക്കുകയായിരുന്നു കാനിലെ വേദിയില്‍ ഐശ്വര്യ. ലോകസൗന്ദര്യമത്സര വേദി മുതല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഐശ്വര്യ കാനിലും ഇന്ത്യയുടെ സാംസ്‌കാരിക അംബാസഡറായി മാറിയ നിമിഷം.
പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് ഐശ്വര്യയുടെ വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. കൈകൊണ്ട് നെയ്ത കദ്വ ബനാറസി കൈത്തറി സാരിയാണ് ഐശ്വര്യ ധരിച്ചിരുന്നത്. കൈകൊണ്ട് നെയ്ത ടിഷ്യു ഡ്രേപ്പും ഒപ്പം സ്റ്റൈല്‍ ചെയ്തു. 500 കാരറ്റ് മൊസാംബിക് റൂബി, അണ്‍കട്ട് ഡയമണ്ട് എന്നിവ പതിച്ച 18 കാരറ്റ് സ്വര്‍ണാഭരണങ്ങളാണ് ഐശ്വര്യ അണിഞ്ഞിരുന്നത്. സ്റ്റേറ്റ്‌മെന്റ് മോതിരങ്ങളും ഒപ്പം ആക്‌സസറൈസ് ചെയ്തു. മുടി നേര്‍രേഖയില്‍ വകഞ്ഞ് സീമന്തരേഖയില്‍ സിന്ദൂരമണിഞ്ഞു.
കാനില്‍ ഐശ്വര്യ അണിഞ്ഞ സിന്ദൂരം ഓപ്പറേഷന്‍ സിന്ദൂറിനുള്ള ട്രിബ്യൂട്ടാണ്. ഐശ്വര്യ ഒരു യഥാര്‍ഥ ദേശസ്‌നേഹിയും ഭാരതസ്ത്രീയെ യഥാര്‍ഥ അര്‍ഥത്തില്‍ പ്രതിനീധീകരിക്കുന്നവളുമാണ്.','സുന്ദരി. ഐശ്വര്യ സിന്ദൂരവും സാരിയും ധരിച്ചു, കാലാതീതമായ സൗന്ദര്യം അവര്‍ ദ്യോതിപ്പിച്ചു. ചാരുതയും ശക്തിയും കൊണ്ട് ഒരു സാമ്രാജ്യം എങ്ങനെ കെട്ടിപ്പടുക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവര്‍.''ഐശ്വര്യ റായ് സിന്ദൂരം ധരിച്ചുകൊണ്ട് ഓപ്പറേഷന്‍ സിന്ദൂറിന് ഏറ്റവും വലിയ പിന്തുണ നല്‍കി, ഇത് ഒരു ഇന്‍സ്റ്റാ സ്റ്റോറിയില്‍ രാജ്യത്തിന്റെ ദൗത്യത്തെ പ്രകീര്‍ത്തിക്കുന്നതിനേക്കാള്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പ്രതീകാത്മകമായ നീക്കമാണിത്.' തുടങ്ങി നിരവധി കമന്റുകളാണ് ആരാധകര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2002ലാണ് കാനിലെ റെഡ് കാര്‍പെറ്റില്‍ ഐശ്വര്യ ആദ്യമായി ചുവടുവയ്ക്കുന്നത്. ബോളിവുഡ് കിങ് ഷാരൂഖ് ഖാനും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കുമൊപ്പം മഞ്ഞ നിറത്തിലുള്ള സാരിയും സ്വര്‍ണ നിറത്തിലുള്ള ഹെവി ആഭരണങ്ങളുമണിഞ്ഞാണ് അന്നവര്‍ പ്രത്യക്ഷപ്പെട്ടത്.
ഓരോ തവണയും ആരേയും വിസ്മയിപ്പിക്കുന്ന വിധത്തിലാണ് ഐശ്വര്യ കാനിലെത്താറുള്ളത്. ചിലപ്പോഴെങ്കിലും ചില ഗൗണുകള്‍ ഫാഷനിസ്റ്റകളുടെ വിമര്‍ശനത്തിനും പാത്രമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ വസ്ത്രത്തേക്കാള്‍ ഐശ്വര്യ നെറുകയിലണിഞ്ഞ സിന്ദൂരമാണ് ചര്‍ച്ചയായത്. ഐശ്വര്യ റായും ഭര്‍ത്താവ് അഭിഷേകും വേര്‍പിരിയുന്നു എന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടയിലാണ് നെറുകയില്‍ സിന്ദൂരമണിഞ്ഞ് കാനില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടതെന്നും ശ്രദ്ധേയമാണ്.
Content Highlights: From Red Carpet to Social Impact: Aishwarya's Sindoor Statement