12 നും 14 നുമിടയിലുളള കുട്ടികള്‍ക്ക് മാര്‍ച്ച് 16 മുതല്‍ കൊവിഡ് വാക്സിന്; 60 നുമുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസും
2008, 2009, 2010 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നൽകാനാണ് തീരുമാനം.
14 March 2022 11:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഡൽഹി: രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് മാര്‍ച്ച് 16 മുതല്‍ നൽകി തുടങ്ങും. അറുപതുവയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ഡോസ് വാക്സിനും ഇതോടൊപ്പം കുത്തിവെയ്ക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
2008, 2009, 2010 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നൽകാനാണ് തീരുമാനം. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് നിര്‍മ്മിക്കുന്ന കോര്ബോവേക്സ് വാക്സിനാണ് പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള കുട്ടികള്‍ക്ക് നൽകി തുടങ്ങുക.
രാജ്യത്തെ കുട്ടികള്‍ സുരക്ഷിതരാണെങ്കില്‍ രാജ്യവും സുരക്ഷിതമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു. പന്ത്രണ്ടിനും പതിനാലു വയസ്സിനും ഇടയിലുള്ള കുട്ടികളും അറുപതുവയസ്സിനു മുകളില്‍ പ്രയാമുള്ളവരും വാക്സിന് സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പതിനാലു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിന് നേരത്തെ തന്നെ നൽകിയിരുന്നു.