വൈഭവിന്റെ വെടിക്കെട്ടിന് പിന്നിൽ ഒരു വിരാട് കോഹ്‍ലി ബന്ധമുണ്ട്; ഇതിഹാസത്തെ ഓർമിപ്പിച്ച ബാറ്റിങ്

19 പന്തുകൾ നേരിട്ട വൈഭവ് മൂന്ന് ഫോറും അഞ്ച് സിക്സറും സഹിതം 48 റൺസെടുത്തു

dot image

ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ അണ്ടർ 19 ടീമിലും വിസ്മയിപ്പിച്ചിരിക്കുകയാണ് യുവതാരം വൈഭവ് സൂര്യവംശി. ഇം​ഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തിലാണ് വൈഭവ് വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്തത്. 19 പന്തുകൾ നേരിട്ട വൈഭവ് മൂന്ന് ഫോറും അഞ്ച് സിക്സറും സഹിതം 48 റൺസെടുത്തു. എന്നാൽ യുവപ്രതിഭയുടെ വെടിക്കെട്ടിന് പിന്നിൽ ഒരു വിരാട് കോഹ്‍ലി ബന്ധമുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം വിരാട് കോഹ്‍ലിയുടെ 18-ാം നമ്പർ ജഴ്സിയിലാണ് വൈഭവ് ക്രീസിലെത്തിയത്. പിന്നെ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്കൊപ്പം ചേർന്ന് ഇം​ഗ്ലണ്ട് ബൗളർമാരെ അടിച്ചുതകർത്തു. ഇന്ത്യൻ സ്കോർ 71ൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 48 റൺസുമായി വൈഭവ് ആദ്യം പുറത്തായി. ആയൂഷ് മാത്രെ 21 റൺസുമായി തൊട്ടുപിന്നാലെ മടങ്ങി.

മത്സരത്തിൽ ഇന്ത്യൻ യുവനിര ആറ് വിക്കറ്റിന് വിജയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 42.2 ഓവറിൽ 174 റൺസിൽ എല്ലാവരും പുറത്തായി. ഇന്ത്യയ്ക്ക് വിജയിക്കാൻ 24 ഓവറുകളും നാല് വിക്കറ്റുകളുമെ വേണ്ടിവന്നുള്ളൂ. വൈഭവിനെ കൂടാതെ 34 പന്തിൽ പുറത്താകാതെ 45 റൺസെടുത്ത അഭിഗ്യൻ കുണ്ടുവും ഇന്ത്യയ്ക്കായി തിളങ്ങിയിരുന്നു.

Content Highlights: Virat Kohli Connection In Vaibhav Suryavanshi Madness

dot image
To advertise here,contact us
dot image