നിങ്ങളുടെ നായ ആളുകളുടെ മേല്‍ ചാടി വീഴാറുണ്ടോ? ആ ശീലം മാറ്റാന്‍ വഴിയുണ്ട്!

നായകളുടെ സ്വഭാവം മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചെറിയ ഒരു ടിപ്പ് പറഞ്ഞു തരാം

dot image

സ്‌നേഹം കൊണ്ടും അറിയാവുന്ന ആളുകളെ കാണുമ്പോഴുള്ള ആവേശം കൊണ്ടും നായകള്‍ ചിലരെ കാണുമ്പോള്‍ തന്നെ അവരുടെ ശരീരത്തിലേക്ക് ചാടിക്കയറുന്നത് കാണാറുണ്ട്. പക്ഷേ പലര്‍ക്കും ഇതത്ര ഇഷ്ടമല്ല.. നായകളുടെ ഈ സ്വഭാവം മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചെറിയ ഒരു ടിപ്പ് പറഞ്ഞു തരാം. മറ്റുള്ളവരെ കാണുമ്പോള്‍ നിങ്ങളുടെ നായ മികച്ച രീതിയില്‍ 'ഗ്രീറ്റ്' ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് വളരെ സിമ്പിളായ മാര്‍ഗമുണ്ട്.

നായകളുടെ നാലു കാലുകളും തറയില്‍ തട്ടി നില്‍ക്കുന്നു എന്ന് ഉറപ്പു വരുത്തി മാത്രമേ നിങ്ങള്‍ അവരെ ഗ്രീറ്റ് ചെയ്യാവു എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രധാനമായും മുമ്പിലെ രണ്ട് പാദങ്ങളും കൃത്യമായി തറയില്‍ തട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തി മാത്രം നായകള്‍ക്ക് നമ്മള്‍ ശ്രദ്ധ കൊടുക്കുക.

ഇനി നിങ്ങളെ കാണുമ്പോള്‍ നായ ചാടിക്കുതിക്കുകയാണെന്ന് കരുതുക, അപ്പോള്‍ നിങ്ങള്‍ അവരെ ചെറുതായൊന്ന് ഒഴിവാക്കുക. 'ഗ്രീറ്റ്' ചെയ്യാന്‍ പഠിപ്പിക്കുന്നതിന്റെ ഭാഗമായി ശാന്തമായ ഇടങ്ങള്‍ തെരഞ്ഞെടുക്കുക. ശ്രദ്ധ മാറിപോവാതിരിക്കാനിതാണ് ബെസ്റ്റ്. ശാന്തമായി നിങ്ങളുടെ നായക്കുട്ടി നിങ്ങളെ 'ഗ്രീറ്റ്' ചെയ്ത് തുടങ്ങിയാല്‍, ചെറിയൊരു ട്രീറ്റോ അല്ലെങ്കില്‍ പ്രശംസയോ നല്‍കാം. അങ്ങനെ ചില സമ്മാനങ്ങളൊക്കെ കൃത്യ സമയത്ത് നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് ഇഷ്ടമെന്നുള്ള കാര്യം നായകള്‍ക്ക് മനസിലാകും. ആവേശത്തോടുള്ള ശബ്ദവും പ്രവൃത്തികളും നിങ്ങളുടെ നായ കൂടുതല്‍ ആവേശത്തോടെ ചാടാനുള്ള സാധ്യതയും കൂട്ടും. ഇതൊക്കെ ഒന്നു ശ്രദ്ധിച്ചാല്‍ നല്ല വെല്‍ബിഹേവ്ഡായ സ്മാര്‍ട്ട് നായക്കുട്ടിയായിരിക്കും നിങ്ങളുടേത്.


Content Highlights: How to stop your dogs jumping on others?

dot image
To advertise here,contact us
dot image