
ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മൻ ഗില്ലിനെ അഭിനന്ദിച്ച് സൂപ്പർതാരം വിരാട് കോഹ്‍ലി. സ്റ്റാർ ബോയ്, താങ്കൾ ഗംഭീര പ്രകടനം നടത്തിയിരിക്കുന്നു. ചരിത്രം തിരുത്തിക്കുറിക്കുന്നു. ഇനിയും മുന്നോട്ട് പോകണം. ഉയരങ്ങളിലേക്ക് പോകണം. താങ്കൾ ഇതിനെല്ലാം അർഹനാണ്. വിരാട് കോഹ്‍ലി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
Virat Kohli's Instagram story for Shubman Gill ❤️🥺 pic.twitter.com/adS1P5dMoU
— Johns. (@CricCrazyJohns) July 5, 2025
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരം മാത്രം പിന്നിടുമ്പോൾ ഗിൽ 585 റൺസ് അടിച്ചെടുത്തുകഴിഞ്ഞു. രണ്ടാം ടെസ്റ്റിൽ മാത്രം 430 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ആദ്യ ഇന്നിങ്സിൽ നേടിയ 269 റൺസാണ് പരമ്പരയിൽ ഗിൽ നേടിയ ടോപ് സ്കോർ. രണ്ടാം ഇന്നിങ്സിൽ 161 റൺസും നേടി. ആദ്യ ടെസ്റ്റിൽ 147, എട്ട് എന്നിങ്ങനെയാണ് ഗില്ലിന്റെ സ്കോറുകൾ.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയപ്രതീക്ഷയിലാണ്. രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കും. മറുവശത്ത് ഇംഗ്ലണ്ടിന് വിജയിക്കാൻ ഏഴ് വിക്കറ്റ് ശേഷിക്കേ 536 റൺസ് കൂടി വേണം. സമനിലയ്ക്കായി ഇംഗ്ലണ്ട് താരങ്ങൾ ഓൾഔട്ടാകാതെ പിടിച്ചുനിൽക്കണം.
Content Highlights: Virat Kohli's First Reaction On Shubman Gill