വിരാടിനോടും രോഹിത്തിനോടും വിരമിക്കാൻ ആവശ്യപ്പെട്ടോ? മൗനം വെടിഞ്ഞ് ബിസിസിഐ

ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായാണ് വിരാടും രോഹിത്തും ടെസ്റ്റില്‍ നിന്നും വിരമിച്ചത്

dot image

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കിൽ പ്രഖ്യാപനം നടത്തിയത്. മോശം ഫോം മൂലം വലഞ്ഞ ഇരുവരും ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു. ഐപിഎല്ലിനിടയിലായിരുന്നു ക്രിക്കറ്റ് ആരാധകരെ വിഷമത്തിലാക്കിയ തീരുമാനങ്ങൾ.

ഇരുവരെയും ബിസിസിഐ നിർബന്ധിച്ച് വിരമിപ്പിച്ചതാണെന്നും ഏകദിനത്തിൽ നിന്നും ഇരുവരും ഉടനെ വിരമിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനം ഇരുവരുടേത് മാത്രമാണെന്നും ബിസിസിഐ ഒരിക്കലും കളിക്കാരോട് ഇത്തരം കാര്യങ്ങൾ നിർബന്ധിക്കില്ലെന്നും രാജീവ് ശുക്ല പറയുന്നു.

'എനിക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. ഞങ്ങളും വിരാടിനെയും രോഹിത്തിനെയും മിസ് ചെയ്യുന്നുണ്ട്. എന്നാൽ വിരാടും രോഹിത്തും വ്യക്തിപരമായി എടുത്ത തീരുമാനമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ. ഒരു താരത്തോടും ഒരു ഫോർമാറ്റിൽ നിന്നും വിരമിക്കാൻ ബിസിസിഐ ആവശ്യപ്പെടുകയില്ല. അത് ഞങ്ങളുടെ പോളിസിയാണ്. അത് കളിക്കാരുടെ തീരുമാനമാണ്.

നമ്മൾ എപ്പോഴും അവരെ മിസ് ചെയ്യും. അവർ മികച്ച ബാറ്റർമാരാണ്. അവർ ഏകദിനത്തിൽ ഉള്ളത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്,' രാജീവ് ശുക്ല പറഞ്ഞു.

Content Highlights- BCCI vice president Rajeev Shukla's  breaks silence on whether Virat Kohli, Rohit Sharma were forced to retire from Tests

dot image
To advertise here,contact us
dot image