


 
            ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ഇംഗ്ലണ്ട് ടീം നായകൻ ബെൻ സ്റ്റോക്സ്. ഇംഗ്ലണ്ട് ക്രിക്കറ്റ് പുറത്തുവിട്ട ഒരു വീഡിയോയിലാണ് സ്റ്റോക്സിന്റെ പ്രതികരണം. വിരാട് കോഹ്‍ലിയിലെ പോരാട്ടവീര്യം ഇത്തവണ ഇന്ത്യ മിസ് ചെയ്യുമെന്നും സ്റ്റോക്സ് പറഞ്ഞു.
'ഇന്ത്യൻ ടീമിന് നഷ്ടമാകുക വിരാട് കോഹ്‍ലിയുടെ പോരാട്ടവീര്യമാണ്, മത്സരങ്ങൾ വിജയിക്കാനുള്ള ആവേശമാണ്. 18-ാം നമ്പർ ജഴ്സി വിരാട് കോഹ്‍ലി തന്റേതാക്കി മാറ്റി. ഒരു ഇന്ത്യൻ താരവും 18-ാം നമ്പർ ജഴ്സി ധരിക്കില്ലെന്നത് അത്ഭുതകരമായ കാര്യമാണ്. കാരണം ഒരുപാട് കാലമായി വിരാട് ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു,' ബെൻ സ്റ്റോക്സ് പറഞ്ഞു.
'ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോഹ്‍ലിക്ക് താൻ സന്ദേശം അയച്ചിരുന്നതായി സ്റ്റോക്സ് പറഞ്ഞു. വിരാട് കോഹ്‍ലിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം ഞാൻ അയാൾക്ക് ഒരു സന്ദേശം അയിച്ചിരുന്നു. കോഹ്‍ലിക്കെതിരെ കളിക്കാൻ കഴിയാത്തത് ഒരു നഷ്ടമാണ്. കാരണം വിരാട് കോഹ്‍ലി എതിരാളിയായി വരുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു. പരസ്പരം മത്സരിക്കുന്നത് ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു. എപ്പോഴൊക്കെ ഞങ്ങള് ഗ്രൗണ്ടിൽ നേരിട്ട് വന്നിട്ടുണ്ടോ അപ്പോഴൊക്കെ യുദ്ധത്തിന്റെ പ്രതീതിയായിരുന്നു,' സ്റ്റോക്സ് വ്യക്തമാക്കി.
Content Highlights: Ben Stokes praises Virat Kohli on his fighting spirit
 
                        
                        