ഇന്ത്യൻ യുവനിരയെ ലണ്ടനിലെ വസതിയിലേക്ക് ക്ഷണിച്ച് വിരാട് കോഹ്‍ലി; രണ്ട് മണിക്കൂർ താരങ്ങളുമായി ചർച്ച

ഇംഗ്ലണ്ട് പരമ്പരയടക്കം കുടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് റിപ്പോർട്ട്

dot image

ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് തുടക്കമാകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിരാട് കോഹ്‍ലിയും രോഹിത് ശർമയുമില്ലാത്ത ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് യു​ഗത്തിന് തുടക്കം കുറിക്കുകയാണ് പരമ്പരയിൽ. പക്ഷേ ഇം​ഗ്ലണ്ട് പരമ്പരയ്ക്ക് മണിക്കൂറുകൾക്ക് മുമ്പായി വിരാട് കോഹ്‍ലി യുവ ഇന്ത്യൻ നിരയെ ലണ്ടനിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.

ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ, വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത്, പേസർ മുഹമ്മദ് സിറാജ് എന്നിവരാണ് കോഹ്‍ലിയുടെ വസതിയിലെത്തിയതെന്ന് റെവ്സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ എ ടീമിന്റെ പരിശീലനത്തിന് പിന്നാലെയാണ് ഇവർ കോഹ്‍ലിയുടെ വസതി സന്ദർശിച്ചത്. താരങ്ങളുമായുള്ള കോഹ്‍ലിയുടെ ചർച്ച രണ്ട് മണിക്കൂറോളം നീളുകയും ചെയ്തു. ഇംഗ്ലണ്ട് പരമ്പരയടക്കം കുടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് റിപ്പോർട്ട്.

ജൂൺ 20നാണ് ഇന്ത്യൻ ടീമിന്റെ ഇം​ഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിൽ ഇന്ത്യയുടെ ആദ്യ പരമ്പരയുമാണിത്. വിരാട് കോഹ്‍ലിയും രോഹിത് ശർമയും ഇല്ലാത്ത ഇന്ത്യൻ ടീമിന്റെ പ്രകടനം കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Content Highlights: Virat Kohli called for a meeting with Shubman Gill, Rishabh Pant and others in London

dot image
To advertise here,contact us
dot image