
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം. ഡ്രൈവര്‍ക്കും രോഗിയുടെ സഹായിക്കും ഗുരുതരമായി പരിക്കേറ്റു. അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനിലാണ് സംഭവം. മദ്യപിച്ച് സ്വയം കുത്തിയ ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സാണ് മറിഞ്ഞത്. പരിക്കേറ്റ രണ്ടുപേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Pathanamthitta ambulance accident: two including driver injured