'വിരാട് കോഹ്‍ലി എല്ലാവർക്കും പ്രോത്സാഹനമാണ്, രോഹിത് ശർമ തന്ത്രശാലിയും': വരുൺ ചക്രവർത്തി

'എപ്പോഴൊക്കെ വിരാടുമായി സംസാരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഒരുപാട് പ്രോത്സാഹനം നൽകുന്ന വാക്കുകളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്'

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം സൂപ്പർ താരങ്ങളായ വിരാട് കോഹ്‍ലിയെയും രോഹിത് ശർമയെയും പ്രശംസിച്ച് സ്പിന്നർ വരുൺ ചക്രവർത്തി. വിരാട് കോഹ്‍ലി എല്ലാവർക്കും പ്രോത്സാഹനമായ താരമാണെന്ന് വരുൺ പറഞ്ഞു. എന്നാൽ രോഹിത് ശർമ ഒരു തന്ത്രശാലിയാണെന്നും വരുൺ പറഞ്ഞു. രവിചന്ദ്രൻ അശ്വിന്റെ യുട്യൂബ് ചാനലിനോടായിരുന്നു വരുണിന്റെ പ്രഖ്യാപനം.

'വിരാട് കോഹ്‍ലി ഒരു മികച്ച നായകനാണ്. 2021ലെ ടി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരമാണ് എനിക്ക് ഓർമ വരുന്നത്. ഇന്ത്യയുടെ ആദ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ഷഹീൻ ഷാ അഫ്രീദിയാണ്. വിരാട് കോഹ്‍ലി ക്രീസിലുണ്ട്. അഫ്രീദിയെ സ്റ്റെപ് ഔട്ട് ചെയ്ത് വിരാട് ഒരു സിക്സർ നേടി. അത് എല്ലാവർക്കും പ്രോത്സാഹനമായിരുന്നു,' വരുൺ പറഞ്ഞു.

'വിരാട് കോഹ്‍ലി വ്യത്യസ്തനായ ഒരു താരമാണ്. പ്രത്യേകിച്ചും വിരാടിന് എല്ലാവരെയും സന്തോഷിപ്പിക്കാൻ കഴിയും. എപ്പോഴൊക്കെ വിരാടുമായി സംസാരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഒരുപാട് പ്രോത്സാഹനം നൽകുന്ന വാക്കുകളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. എന്നാൽ രോഹിത് ശർമ തന്ത്രശാലിയാണ്. വിരാടും രോഹിത്തും വ്യത്യസ്തരാണ്,' വരുൺ കൂട്ടിച്ചേർത്തു.

'ഒരിക്കൽ ഡി ആർ എസ് എടുക്കുന്ന സമയത്ത് രോഹിത് ശർമയ്ക്കൊപ്പമുണ്ടായ സംഭാഷണത്തെക്കുറിച്ചും വരുൺ സംസാരിച്ചു. രോഹിത് എന്നോട് ചോദിച്ചു. മച്ചാ, അത് സ്റ്റമ്പിൽ തന്നെ കൊള്ളുമെന്ന് ഉറപ്പാണോ അതോ എന്നെ പറ്റിക്കുകയാണോ?. പദ്ധതികൾ ശരിയായിൽ നടന്നില്ലെങ്കിൽ രോഹിത് ശർമയ്ക്ക് നിരാശ തോന്നും,' വരുൺ ചക്രവർത്തി വ്യക്തമാക്കി.

Content Highlights: Varun Chakravarthy compares captaincy of both Virat Kohli and Rohit Sharma

dot image
To advertise here,contact us
dot image