Top

'സിബിഐയെ വിലക്കെടുത്തു, ഇഡി കടിക്കുന്ന പട്ടി'; രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ്

ബംഗാളിലുള്‍പ്പടെ നേതാക്കള്‍ക്കുനേരെ കേന്ദ്ര ഏജന്‍സി വേട്ടയാടല്‍ തുടരുന്നു എന്ന ആരോപണത്തിനിടെയാണ് സംസ്ഥാന ബിജെപി അധ്യക്ഷന്റെ പ്രതികരണം

22 Aug 2022 11:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിബിഐയെ വിലക്കെടുത്തു, ഇഡി കടിക്കുന്ന പട്ടി; രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ്
X

കൊല്‍ക്കത്ത: സിബിഐക്കെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്. സിബിഐ ഉദ്യോഗസ്ഥര്‍ വിലക്കെടുക്കപ്പെടുന്നതായി ദിലീപ് ഘോഷ് ആരോപിച്ചു. വിലക്കെടുക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തില്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവുന്നു. ഇഡി കടിക്കുന്ന നായയാണെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു. കോല്‍ക്കത്തയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടിക്കുന്ന, മെരുക്കാന്‍ കഴിയാത്ത നായയെ പോലെയാണെന്നായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്. ബംഗാളിലുള്‍പ്പടെ നേതാക്കള്‍ക്കുനേരെ കേന്ദ്ര ഏജന്‍സി വേട്ടയാടല്‍ തുടരുന്നു എന്ന ആരോപണത്തിനിടെയാണ് സംസ്ഥാന ബിജെപി അധ്യക്ഷന്റെ പ്രതികരണം. സിബിഐയും തൃണമൂല്‍ കോണ്‍ഗ്രസും മൗന ധാരണയിലാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതില്‍ ഘോഷിന് ധാരണയില്ലേ എന്നതായിരുന്നു തൃണമൂല്‍ കോണ്രസിന്റെ പ്രതികരണം.

വിവിധ സംഭവങ്ങളില്‍ പലതവണ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളയാളാണ് ദിലീപ് ഘോഷ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സിബിഐ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്നും ജീവനക്കാര്‍ വിലക്കെടുക്കപ്പെടുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു. ഇക്കാര്യം മനസിലാക്കിയ കേന്ദ്രം കുറച്ച് ഓഫീസര്‍മാരെ സ്ഥലം മാറ്റിയെന്നും, എന്നാല്‍ ഇത് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സിബിഐ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്, പക്ഷെ അത് ഫലപ്രദമാകുന്നില്ല, അറസ്റ്റുകള്‍ ഉണ്ടാകുന്നില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

STORY HIGHLIGHTS: BJP national vice-president Dilip Ghosh against Central agencies

Next Story