'അച്ചമില്ലൈ...' തമിഴിൽ പാടി തകർത്ത് ദുൽഖർ; ഒപ്പം കിടിലൻ ഡാൻസും
ദുൽഖർ ആദ്യമായി തമിഴിൽ പാടുന്നു എന്ന പ്രത്യകേതയുമുണ്ട് ഗാനത്തിന്.
14 Jan 2022 12:57 PM GMT
ഫിൽമി റിപ്പോർട്ടർ

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം 'ഹേയ് സിനാമിക'യിലെ ആദ്യഗാനം റിലീസ് ചെയ്‌തു. ദുൽഖർ പാടുന്ന 'അച്ചമില്ലൈ' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നടൻ ആദ്യമായി തമിഴിൽ പാടുന്നു എന്ന പ്രത്യകേതയുമുണ്ട് ഗാനത്തിന്. സംഗീത സംവിധാനം ഗോവിന്ദ് വസന്തയും വരികൾ മദൻ കർക്കിയുമാണ്.
ചിത്രത്തിൽ യാസൻ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. സിനിമ 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും. ബൃന്ദ ഗോപാലാണ് ചിത്രത്തിന്റെ സംവിധാനം. തെന്നിന്ത്യൻ താരം കാജൽ അഗർവാളും അദിതിറാവുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.
ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്, കഥ, തിരക്കഥ, സംഭാഷണം, വരികൾ എന്നിവ ചെയ്യുന്നത് മധൻ കാർക്കിയാണ്. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം.