അമ്പതോളം സ്ത്രീകളെ പീഡിപ്പിച്ചു,കണ്ടെത്തിയത് 3,000 വീഡിയോകളും ചിത്രങ്ങളും;ജപ്പാനിൽ അമ്പത്തിനാലുകാരൻ അറസ്റ്റിൽ

പരസ്പര സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും ലൈംഗിക ഉള്ളടക്കം ചിത്രീകരിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്

dot image

ടോക്കിയോ : ജപ്പാനിൽ യാത്രക്കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുൻ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ഇതിന് പിന്നാലെ ഇയാൾ ഏകദേശം 50 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നു. ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. 54 വയസ്സുള്ള ഇയാൾ കഴിഞ്ഞ വർഷമാണ് ഇരുപത് വയസ്സുള്ള യുവതിയെ ഉറക്ക ഗുളിക നൽകി പീഡിപ്പിച്ചത്. മയക്കുമരുന്ന് നൽകി ബോധം കിടത്തി വീട്ടിൽ എത്തിച്ചാണ് പീഡനത്തിനിരയാക്കിയതെന്ന് ടോക്കിയോ പൊലീസ് വ്യക്തമാക്കി.

പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും പൊലീസ് കണ്ടെത്തിട്ടുണ്ട്. യുവതിയുടെ മുടിയിൽ നിന്ന് ഉറക്ക ഗുളികകളുടെ അംശം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. പരസ്പര സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും ലൈംഗിക ഉള്ളടക്കം ചിത്രീകരിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാളുടെ ഫോണിൽ നിന്ന് 3,000 വീഡിയോകളും ചിത്രങ്ങളും പൊലീസ് കണ്ടെത്തിയതായി ജപ്പാനിലെ‌ പ്രാദേശിക മാധ്യമങ്ങളായ ദി യോമിയുരി ഷിംബുൻ, ജിജി പ്രസ്സ് എന്നിവയുൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2008 മുതലുള്ള ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു സ്ത്രീയെ മയക്കുമരുന്ന് നൽകി 40,000 യെൻ (23,911 രൂപ) മോഷ്ടിച്ചുവെന്ന സംശയത്തിൽ പ്രതിയെ ഒക്ടോബറിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയിക്കുകയും ചെയ്തിരുന്നു. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് ഡിസംബറിലും പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു.

Content Highlight: Japan man accused of raping 50 women, 3,000 videos, images found

dot image
To advertise here,contact us
dot image