Top

'വിധി', പേര് മാറ്റി; മരട് സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈകോടതി

'വിധി' എന്നാണ് സിനിമയുടെ പുതിയ പേരെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം റിപ്പോർട്ടർ ലൈവിനെ അറിയിച്ചു.

17 Aug 2021 10:23 AM GMT
ഫിൽമി റിപ്പോർട്ടർ

വിധി, പേര് മാറ്റി; മരട് സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈകോടതി
X


ഏറെ വിവാദങ്ങൾക്ക് ഒടുവിൽ മരട് സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈകോടതി. സിനിമയുടെ പേര് മാറ്റിയ ശേഷം പ്രദർശിപ്പിക്കാം എന്ന് കോടതി അറിയിച്ചു. സിനിമയുടെ പേരും ചില സമയങ്ങളും മാറ്റണമെന്നായിരുന്നു കോടതി നിർദേശിച്ചത്.
ഈ നിർദേശങ്ങൾ പാലിച്ച് സിനിമയുടെ സെൻസറിങ്ങും പൂർത്തിയായി. 'വിധി' എന്നാണ് സിനിമയുടെ പുതിയ പേരെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം റിപ്പോർട്ടർ ലൈവിനെ അറിയിച്ചു.
കഴിഞ്ഞ വര്ഷം ചിത്രീകരണം ആരംഭിച്ച സിനിമയുടെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് നിർമ്മാതാക്കൾ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സിനിമയുടെ പ്രദർശനം കോടതി തടയുകയും ചെയ്തു. ഇതിനെതിരെ നിർമാതാവ് സുപ്രീം കോടതിയെ
സമീപിച്ചു. വിഷയം ഹൈകോടതിയിൽ തന്നെ പരിഹരിക്കാമെന്ന് കോടതി അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഹൈകോടതി ഉത്തരവ്.
ആടുപുലിയാട്ടം, പട്ടാഭിരാമന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മരട് 357. ദിനേശ് പള്ളത്തതാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നതിന്. കണ്ണന്‍ താമരകുളത്തിന്റെ ആദ്യ ചിത്രമായ തിങ്കള്‍ മുതല്‍ വെള്ളി വരെ മുതല്‍ അവസാന ചിത്രമായ പട്ടാഭിരാമന് വരെ തിരക്കഥ എഴുതിയത് ദിനേശാണ്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുസ്, സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. രവിചന്ദ്രന്‍ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് നൃത്തസംവിധാനം ഒരുക്കുന്നത്. എഡിറ്റിങ് വി.ടി. ശ്രീജിത്ത്.


Next Story

Popular Stories