'അകത്തോട്ട് തള്ളിയ ചേട്ടന് ഇവിടെ ഉണ്ടല്ലോ അല്ലേ?'; 'കം ബാക്' വീഡിയോയുമായി മീശക്കാരന്
കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടുന്നത്.
27 Oct 2022 12:06 PM GMT
ഫിൽമി റിപ്പോർട്ടർ

ടിക്ടോക്-ഇൻസ്റ്റഗ്രാം താരം വിനീത് ബലാത്സംഗ കേസിൽ അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഒരു കോളേജ് വിദ്യാര്‍ത്ഥി നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ ജാമ്യത്തിലിറങ്ങിയ ഇയാൾ സമൂഹ മാധ്യമങ്ങളിൽ കം ബാക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
'ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്റെ ട്രോളന്മാർക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോ അല്ലേ', എന്ന കുറിപ്പിനൊപ്പമുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഇയാൾ കംബാക്ക് വീഡിയോ പങ്കുവെച്ചത്. ഒപ്പം ബെൻസ് കാറിൽ നിന്ന് ഇറങ്ങുന്ന തരത്തിൽ ഇയാൾ ചെയ്ത ഇൻസ്റ്റഗ്രാം റീലും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടുന്നത്. കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തെന്നാണ് പരാതി. വിനീതിന്റെ പേരില്‍ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസില്‍ കണ്ടോണ്മെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും വിനീത് പ്രതിയായിരുന്നു.
story highlights: tiktok instagram star vineeth again with a video