സ്വന്തം ഇഷ്ടപ്രകാരം വിറ്റമിൻ സപ്ലിമെന്റുകൾ കഴിക്കുന്നവരാണോ നിങ്ങൾ; കുടലിനെ ബാധിക്കാമെന്ന് പഠനങ്ങൾ

എല്ലാ വിറ്റമിൻ സപ്ലിമെന്റുകളും വിചാരിക്കുന്നത്ര ഫലപ്രദവും സുരക്ഷിതവുമാണോ?

dot image

രോഗ്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് മനുഷ്യർ. ആരോഗ്യം നിലനിർത്തുന്നതിനായി വേണ്ടതും വേണ്ടാത്തുമായ എന്ത് പൊടിക്കൈയും ചെയ്യാൻ നമ്മൾ തയ്യാറാണ്. ഇത്തരത്തിൽ ശരീരത്തിലെ പോഷകക്കുറവ് എളുപ്പത്തിലും വേഗത്തിലും നികത്താൻ നമ്മൾ ഉപയോഗിക്കുന്ന തന്ത്രമാണ് വിറ്റാമിൻ സപ്ലിമെന്റുകൾ. എന്നാൽ, എല്ലാ വിറ്റമിൻ സപ്ലിമെന്റുകളും വിചാരിക്കുന്നത്ര ഫലപ്രദവും സുരക്ഷിതവുമാണോ?

ശരീരാരോഗ്യത്തിന്റെ കമാൻഡ് സെന്റർ പോലെ പ്രവർത്തിക്കുന്ന ഭാഗമാണ് കുടൽ. ഇത് ദഹന പ്രക്രിയയിൽ മാത്രമല്ല, മാനസികാവസ്ഥയെയും, പ്രതിരോധശേഷിയെയും ഊർജ നിലയെയുമെല്ലാം നിയന്ത്രിക്കുന്നതിൽ പങ്കുവഹിക്കുന്നു. എന്നാൽ സിന്തറ്റിക് സപ്ലിമെന്റുകൾ കുടലിന്റെ പ്രവർത്തനങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.


സിന്തറ്റിക് മൾട്ടി വിറ്റമിനുകൾ

ഫാർമസിയിൽ നിന്ന് വാങ്ങാവുന്ന മൾട്ടി വിറ്റമിനുകളും സിന്തറ്റിക് ആണ്. ഇത്തരം മരുന്നുകളിൽ റൈറ്റിനൈൽ പാൽമിറ്റേറ്റ് എന്ന പേരിൽ വിറ്റാമിൻ എ, പിറിഡോക്‌സിൻ ഹൈഡ്രോക്ലോറൈഡ് എന്ന പേരിൽ വിറ്റാമിൻ ബി6 എന്നിവയുമാണ് ചേർത്തിരിക്കുന്നതെങ്കിൽ അത് നിങ്ങൾക്കുള്ള മുന്നറിയിപ്പാണ്. ഇവ ലാബ് നിർമിതമായ വിറ്റാമിനുകളാണ്, അത് നിങ്ങൾക്ക് ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നത് പോലെ ഗുണങ്ങൾ ഉണ്ടാക്കില്ല.

ഇത്തരം വസ്തുക്കൾ നിങ്ങളുടെ കുടൽ പാളികളെ നശിപ്പിക്കുകയും, നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കാലക്രമേണ ഇത് നിങ്ങളുടെ കരളിനെയും ബാധിക്കാം. ഇത്തരം മരുന്നുകളെ വിഘടിപ്പിക്കുകയും, അതിൽ നിന്ന് പോഷകങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നത് ശരീരത്തിന് വലിയ ജോലിയാണ്, അത് നിങ്ങൾക്ക് ഗുണത്തേക്കാൾ ദോഷം ചെയ്യും.

വിറ്റമിൻ ബി12

ഊർജത്തിനും, നാഡികളുടെ സുഗമമായ പ്രവർത്തനത്തിനും വിറ്റമിൽ ബി12 അത്യാവശ്യമാണ്. ഈ സപ്ലിമെന്റിന്റെ ലേബലിൽ സയനോകോബാലമിൻ എന്ന് എഴുതിയിട്ടുണ്ടെങ്കിൽ, അത് ചെറിയ അളവിൽ സയനൈഡ് അടങ്ങിയിട്ടുള്ള പതിപ്പാണെന്ന് മനസിലാക്കാം. അളവ് വളരെ കുറവാണെങ്കിലും ഇത്തരം പദാർത്ഥങ്ങൾ ശരീരത്തിലെത്തുന്നത് കരളിനെ, കുടലിനെ എല്ലാം പ്രതികൂലമായി ബാധിക്കും.


മഗ്നീഷ്യം സ്റ്റിയറേറ്റ്

മഗ്നീഷ്യം സ്റ്റിയറേറ്റ് ഒരു വിറ്റാമിനല്ല. ഇത് നിരുപദ്രവകരമായി തോന്നുമെങ്കിലും, ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം മഗ്നീഷ്യം സ്റ്റിയറേറ്റ് കുടലിൽ ബയോഫിലിം സൃഷ്ടിക്കുകയും, ഇത് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് കുടലിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രോബയോട്ടികിന്റെ ഫലപ്രാപ്തി കുറയാനും കാലക്രമേണ കുടലിന്റെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകുന്നു.

Content Highlights; vitamin supplement can lead us to danger.

dot image
To advertise here,contact us
dot image