കൂട്ടുകാർക്കൊപ്പം ആറ് കാണാൻ പോയി; കാൽവഴുതി വെള്ളത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

ആയുർ അർക്കന്നൂർ ഭാഗത്തെ ഇത്തിക്കര ആറ്റിൽ ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം

dot image

കൊല്ലം: ആറ്റിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ആയുർ ജവഹർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും അഞ്ചൽ പുത്തയം സ്വദേശിയുമായ മുഹമ്മദ്‌ നിഹാൽ (17) ആണ് മരിച്ചത്. ആയുർ അർക്കന്നൂർ ഭാഗത്തെ ഇത്തിക്കര ആറ്റിൽ ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു നിഹാൽ. തുടർന്ന് ആറ് കാണാനായി പോയപ്പോൾ കാലുവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

Content Highlights: Plus Two student dies after falling into a pond

dot image
To advertise here,contact us
dot image