
ഐപിഎല്ലിന്റെ ഈ സീസണിലെ അത്ഭുത താരമെന്നു വിളിക്കാവുന്നയാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരനായ ഓപണര്‍ വൈഭവ് സൂര്യവംശി. കന്നി സെഞ്ച്വറിയടക്കം നേടി അരങ്ങേറ്റ സീസണില്‍ തന്നെ വൈഭവ് സൂര്യവംശിക്ക് സാധിച്ചിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് താരം വെടിക്കെട്ട് സെഞ്ച്വറി നേടി തിളങ്ങിയത്. ഇപ്പോള്‍ തന്റെ കന്നി സെഞ്ച്വറി നേടിയതിന് ശേഷമുള്ള അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വൈഭവ്.
Ticking the right boxes, ft. Vaibhav Suryavanshi & Rahul Dravid 🩷
— IndianPremierLeague (@IPL) May 21, 2025
A standout season, made even brighter with the legend in his corner 😇
Here’s to growth, gratitude, and greater goals ahead 🙌
🔽 Watch | #TATAIPL | #CSKvRR | @rajasthanroyals
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ഇത്ര ചെറിയ പ്രായത്തില്‍ തന്നെ പെട്ടെന്ന് നേടിയ പ്രശസ്തിയും ശ്രദ്ധയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ചോദ്യത്തിന് മറുപടി നല്‍കവേയായിരുന്നു വൈഭവിന്റെ വെളിപ്പെടുത്തല്‍. സെഞ്ച്വറി പ്രകടനത്തിന് ശേഷം തിരിച്ചെത്തുമ്പോള്‍ ഫോണില്‍ 500ല്‍ കൂടുതല്‍ മിസ്ഡ് കോളുകളുണ്ടായിരുന്നുവെന്ന് വൈഭവ് തുറന്നുപറഞ്ഞു. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് വരെ ചെയ്തുവെക്കേണ്ടിവന്നെന്നും ദ്രാവിഡിനോട് വൈഭവ് വെളിപ്പെടുത്തി.
'സെഞ്ച്വറിക്ക് ശേഷം 500ലധികം മിസ്ഡ് കോളുകള്‍ ഉണ്ടായിരുന്നു. ഇതോടെ ഞാന്‍ 2-4 ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെച്ചു. അതിനുശേഷം ധാരാളം ആളുകള്‍ എന്നെ സമീപിക്കുകയും ചെയ്തു. പക്ഷേ എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. ചുറ്റും അധികം ആളുകള്‍ ഉണ്ടാകുന്നത് എനിക്ക് ഇഷ്ടമല്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമുള്ളതാണ് എനിക്കിഷ്ടം', വൈഭവ് പറഞ്ഞു.
ഐപിഎല്ലിന്റെ ഈ സീസണിലെ മുഴുവന്‍ മത്സരങ്ങളും രാജസ്ഥാന്‍ റോയല്‍സ് കളിച്ചുതീര്‍ന്നപ്പോള്‍ ഗംഭീര പ്രകടനമാണ് 14കാരന്‍ വൈഭവ് സൂര്യവംശി നടത്തിയത്. സീസണില്‍ ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ച വൈഭവ് 206 സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സ് നേടുകയും ചെയ്തു. ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ താരം അര്‍ധ സെഞ്ച്വറി നേടി. 33 പന്തില്‍ നാല് സിക്സും നാല് ഫോറും അടക്കം 57 റണ്‍സ് നേടിയ വൈഭവ് തന്നെയായിരുന്നു രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.
Content Highlights: Vaibhav Suryavanshi tells Rahul Dravid he had 500 missed calls after IPL century, switched off phone for few days