
പ്രസവത്തിന് ശേഷം പല സ്ത്രീകളും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. സ്വന്തം മാനസികാവസ്ഥയുമായും പ്രശ്‌നങ്ങളുമായും പൊരുതുന്നതിനോടൊപ്പം സമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ക്കും, അറിവില്ലായ്മയ്ക്കും മറുപടി നല്‍കേണ്ട സാഹചര്യം കൂടിയുണ്ടാകുന്നത് അവസ്ഥ കൂടുതല്‍ ഭയാനകമാക്കുന്നു. ആരോഗ്യപരമായി ഗൗരവമുള്ള പല മാനസികാവസ്ഥകളിലൂടെയും കടന്ന് പോകുന്ന സമയമാണ് പോസ്റ്റ്‌പോര്‍ട്ടം ഡിപ്രഷന്‍. ഗ്ലോബല്‍ ഹെല്‍ത്തിന്റെ സമീപകാല പഠനത്തില്‍ 40 ദശലക്ഷത്തിലധികം സ്ത്രീകള്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നതായി വ്യക്തമാക്കുന്നു.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ച് (പിപിഡി) നിരവധി തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്. അവയില്‍ ചിലത് പരിശോധിക്കാം.
പിപിഡിയുടെ സങ്കീര്‍ണത കുറച്ച് അത് അമ്മമാരുടെ പ്രശ്‌നം മാത്രമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും നടക്കാറുണ്ട്. ഇതൊരു ഹോര്‍മോണ്‍ മാറ്റത്താലുണ്ടാകുന്ന മൂഡ് സ്വിങ്‌സ് മാത്രമാണെന്ന് പറഞ്ഞ് അസുഖത്തെ ലഘൂകരിക്കുന്നവരുമുണ്ട്.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാനസികാവസ്ഥയെ ബാധിക്കുമെങ്കിലും, പിപിഡി ന്യൂറോകെമിക്കലിന്റെ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന അവസ്ഥയാണ്. കൂടാതെ വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ബയോസൈക്കോസോഷ്യല്‍ ഡിസോഡറാണ് പിപിഡി.
പിപിഡി അനുഭവിക്കുന്ന അമ്മമാരെ കുറ്റപ്പെടുത്തുകയും, ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് ഏറ്റവും സാന്ത്വനം ലഭിക്കേണ്ട സമയത്ത്, അവരെ ആശ്വസിപ്പിക്കുന്നതിന് പകരം കുത്ത് വാക്കുകള്‍ പറയുന്നത് പ്രതികൂലമായി ബാധിക്കുന്നു.
പിപിഡി ഒരിക്കലും നിശ്ചിത സമയത്തിനുള്ളില്‍ മാറുന്ന രോഗമാണെന്ന് കരുതരുത്. ഓരോ വ്യക്തിക്കും അസുഖം മാറാനുള്ള സമയം വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് കാലങ്ങളോളം നീണ്ടു നിന്നേക്കാം. ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാതിരിക്കുക.|
ഈ രോഗത്തിന് ചികിത്സിക്കുന്നതും മരുന്ന് കഴിക്കുന്നതും അപമാനകരമാണെന്ന് സ്ത്രീകളോട് പലരും പറയാറുണ്ട്. എന്നാല്‍ മറ്റേത് രോഗത്തിനും ചികിത്സിക്കുന്നത് പോലെ സാധാരണമാണ് പിപിഡിയുടെ ചികിത്സയും.
Content Highlight; 5 Common Myths About Postpartum Depression Every Indian Woman Should Know