'ധോണിക്ക് പ്രായമേറുന്നുവെന്നത് അദ്ദേഹവും ടീമും ഇനിയെങ്കിലും മനസ്സിലാക്കണം'; ശ്രീകാന്ത്

ജൂലായില്‍ ധോണിക്ക് 44 വയസ് തികയും

dot image

ടീമിന്റെ ആവശ്യത്തിനൊത്ത് കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എം.എസ് ധോണി പുറത്തുപോകണമെന്ന് മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്.
''ധോണിക്ക് പ്രായമായി വരികയാണ്. ഈ സത്യം അദ്ദേഹവും ടീമും ഇനിയെങ്കിലും ഉൾക്കൊള്ളണം. സ്വയം പുറത്തുപോകുന്നതാണ് ധോണിക്ക് നല്ലത്, പുറത്തുള്ളവരെ കൊണ്ട് പറയിപ്പിച്ച് പരിഹാസ്യരാകേണ്ട ആവശ്യമില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

അതേ സമയം ജൂലായില്‍ ധോണിക്ക് 44 വയസ് തികയും. സൂപ്പര്‍ കിങ്‌സ് ആകട്ടെ തുടര്‍ച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ മാസം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 26 റണ്‍സ് നേടിയ മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ ഈ സീസണില്‍ ധോനിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 196 റൺസ് മാത്രമാണ് നേടിയത്. 145 ബോളുകൾ നേരിട്ടപ്പോൾ 135 മാത്രമായിരുന്നു സ്ട്രൈക്ക് റേറ്റ്.

Content Highlights: shreekant on ms dhoni

dot image
To advertise here,contact us
dot image