'മദ്യവില ഉയരുന്നത് ഒരു ബ്രാന്‍ഡിന് മാത്രം 20 രൂപ, മറ്റ് എട്ട് ഇനങ്ങള്‍ക്ക് 10 രൂപ'; ബില്‍ നിയമസഭ പാസാക്കി
മദ്യത്തിന് ഗണ്യമായ വില വര്‍ദ്ധനവ് ഉണ്ടാകുന്നില്ലെന്ന് മന്ത്രി എംബി രാജേഷ്
8 Dec 2022 12:00 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ പൊതുവില്‍പ്പന നികുതി ബില്‍ നിയമസഭയില്‍ പാസാക്കി. വിജ്ഞാപനം ഇറങ്ങിയ ശേഷം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില കൂടും.
പൊതു വില്‍പ്പന നികുതി നാല് ശതമാനം വര്‍ധിക്കുമ്പോള്‍ മദ്യവിലയില്‍ കാര്യമായ വര്‍ധന ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. ഒമ്പത് ബ്രാന്‍ഡുകള്‍ക്ക് വില കൂടും. ഇതില്‍ എട്ട് ബ്രാന്‍ഡുകള്‍ക്ക് 10 രൂപയും ഒരു ബ്രാന്‍ഡിന് 20 രൂപയുമാണ് വര്‍ധിക്കുന്നത്.
മദ്യത്തിന് ഗണ്യമായ വില വര്‍ദ്ധനവ് ഉണ്ടാകുന്നില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പരമാവധി വില 20 രൂപയാണ് വര്‍ധിക്കുന്നത്. ചില ബ്രാന്‍ഡുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം, നികുതി വര്‍ധനയെ പ്രതിപക്ഷം എതിര്‍ത്തു. പാവപ്പെട്ടവര്‍ക്ക് മേല്‍ മദ്യവിലവര്‍ധന അടിച്ചേല്പിക്കുന്ന സമീപനം ശരിയല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം
- TAGS:
- Liquor price
- Kerala