വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; കൊച്ചിയിൽ ഡോക്ടർ അറസ്റ്റിൽ
സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ ശ്രീഹരിയാണ് അറസ്റ്റിലായത്
19 April 2022 3:38 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ ശ്രീഹരിയാണ് അറസ്റ്റിലായത്. കൊച്ചി നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്.
വിവാഹ വാഗ്ദാനം നൽകി കൊച്ചി കതൃക്കടവിലെയും ചിറ്റൂർ റോഡിലെയും ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് ശ്രീഹരിയെന്നും മൊഴിയിലുണ്ട്. അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.
Story highlights: Doctor arrested in Kochi for sexually abusing young woman
- TAGS:
- Rape Case
- doctor arrested
Next Story