'സര്‍വലോക തൊഴിലാളികളെ, സംഘടിക്കുവിന്‍..'; കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് ഇന്നേക്ക് 174 വയസ്
'നിങ്ങളുടെ കൈവിലങ്ങുകളല്ലാത്തെ മറ്റൊന്നും നഷ്ടപ്പെടാനില്ല, നിങ്ങള്‍ക്ക് ഒരു ലോകം ജയിക്കാനുണ്ട്. സര്‍വലോക തൊഴിലാളികളെ, സംഘടിക്കുവിന്‍!' എന്നീ വാക്കുകളോടെയാണ് ആവേശഭരിതമായ പ്രതിരോധത്തിന്റെ മാനിഫെസ്റ്റോ അവസാനിക്കുന്നത്.
21 Feb 2022 5:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോകത്തെ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയ രചനകളിൽ ഒന്നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. 'ഇതുവരെയുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്നും തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആത്യന്തിക വിജയത്തില്‍ വര്‍ഗ്ഗ സമൂഹം എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും, ചരിത്രത്തിലെ ഏറെ സ്വാധീനം ചെലുത്തിയ രാഷ്ട്രീയ ലഘുലേഖ വിളംബരം ചെയ്തു. തൊഴിലാളികളുടെ സാർവ്വദേശീയ സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് ലീഗ് 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസ്സ് അതിന്റെ പ്രായോഗികവുമായ ഒരു വിശദ പരിപാടി തയ്യാറാക്കുന്നതിന് കാറൽ മാർക്സിനേയും ഫ്രെഡറിക് എംഗത്സിനേയും ചുമതലപ്പെടുത്തി. അതനുസരിച്ച് 1847 ഡിസംബറിൽ ആരംഭിച്ച് 1848 ഫെബ്രുവരി 21 -ന് മാർക്സും,എംഗത്സും ചേർന്ന് ജർമ്മൻ ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് സർവ്വലോക കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
പ്രത്യാശയുള്ള ജനങ്ങളിലും സ്ത്രീകളുടെയും പുരുഷന്മാരുടെയും വിദ്യാർത്ഥികളുടെയും ഹൃദയങ്ങളിലും എന്നെന്നേക്കുമായി കൊത്തിവെക്കുന്നതാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാക്കുകൾ. വിവിധ വിപ്ലവങ്ങളുടെ ഘട്ടങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ സ്വീകരിക്കേണ്ട അടവുകളെക്കുറിച്ചും മാനിഫെസ്റ്റോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ രാജ്യത്തെയും ചരിത്ര സാഹചര്യങ്ങള്‍ക്കനുസരിച്ച്, മൂര്‍ത്തമായ സാഹചര്യങ്ങളെ വിശകലനം ചെയ്തായിരിക്കണം ഓരോ ഘട്ടത്തിലും തൊഴിലാളിവര്‍ഗ വിപ്ലവകാരികള്‍ അടവുകള്‍ സ്വീകരിക്കേണ്ടതെന്നും മാനിഫെസ്റ്റോയിൽ അടിവരയിട്ടുറപ്പാക്കുന്നുണ്ട്.
കമ്യൂണിസം എന്ന തൊഴിലാളിവര്‍ഗ പ്രത്യായശാസ്ത്രത്തിന്റെ ആഗമനത്തോടെ വെറുപ്പും വിദ്വേഷവും ഭയവുംകൊണ്ട് നിറഞ്ഞ ബൂര്‍ഷ്വാസികൾ, കമ്യൂണിസ്റ്റുകാര്‍ക്കുമേല്‍ ചൊരിഞ്ഞ ദുഷ്പ്രചാരണങ്ങളുടെയും അപവാദങ്ങളുടെയും പശ്ചാത്തലത്തില്‍ ഉയർന്നുവന്നതാണ് മാനിഫെസ്റ്റോ. കമ്യൂണിസ്റ്റുകാരുടെ ലക്ഷ്യങ്ങളെന്തെന്ന് തുറന്ന് പ്രഖ്യാപിക്കേണ്ടത് അനിവാര്യമായ ചരിത്ര സന്ദര്‍ഭത്തെക്കുറിച്ചുള്ള ഹ്രസ്വമായ സൂചനയാണ് പുസ്തകത്തിലുടനീളം വാക്കുകളിലൂടെ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നത്.
'ഒരു ഭൂതം യൂറോപ്പിനെ വേട്ടയാടുന്നു-കമ്മ്യൂണിസത്തിന്റെ ഭൂതം,' എന്ന നാടകീയ വാക്കുകളോടെയാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. 'നിങ്ങളുടെ കൈവിലങ്ങുകളല്ലാത്തെ മറ്റൊന്നും നഷ്ടപ്പെടാനില്ല. നിങ്ങള്‍ക്ക് ഒരു ലോകം ജയിക്കാനുണ്ട്. സര്‍വലോക തൊഴിലാളികളെ, സംഘടിക്കുവിന്‍!' എന്നീ വാക്കുകളോടെയാണ് ആവേശഭരിതമായ പ്രതിരോധത്തിന്റെ മാനിഫെസ്റ്റോ അവസാനിക്കുന്നത്.
Story Highlights : The Communist Manifesto is 174 years old today