റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അപകടം; മരിച്ചത് ഇന്ന് പ്ലസ് ടൂവിന് മികച്ച വിജയം നേടിയ പെൺകുട്ടി

ഇന്ന് വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു

dot image

കോട്ടയം: കോട്ടയം ചന്തക്കവലയിൽ കാറിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് സ്വദേശിനിയായ അബിത (18) ആണ് മരിച്ചത്. അബിതയുടെ അമ്മയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 7 മണിയോടെ അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. ഇന്ന് പുറത്ത് വന്ന പ്ലസ് ടു പരീക്ഷാ ഫലത്തിൽ അബിത മികച്ച വിജയം നേടിയിരുന്നു.

Content Highlights- Tragic end while crossing the road; Girl who scored top marks in today's Plus Two results dies

dot image
To advertise here,contact us
dot image