ജോലിക്ക് പോകുന്നതിനിടെ വഴിയില്‍ കിടന്ന മാമ്പഴം കഴിച്ചു; തൊലി തൊണ്ടയില്‍ കുടുങ്ങി 76കാരന് ദാരുണാന്ത്യം

അവശനിലയിലായ രാഘവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

dot image

കാസര്‍കോട്: കാസര്‍കോട് മെഗ്രാല്‍പൂത്തൂരില്‍ മാങ്ങയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി 76കാരന് ദാരുണാന്ത്യം. ശാസ്തനഗര്‍ ചിന്മയത്തിലെ തയ്യല്‍ക്കട ജീവനക്കാരനായ കെ പി രാഘവന്‍ (76) ആണ് മരിച്ചത്.

ഇന്ന് രാവിലെ വീട്ടില്‍ നിന്നും ജോലിക്ക് പോകുന്നതിനിടെ വഴിയില്‍ നിന്നും ലഭിച്ച മാങ്ങ കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. അവശനിലയിലായ രാഘവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

content highlights: 76-year-old dies after eating mango on the road while going to work

dot image
To advertise here,contact us
dot image