Top

സ്‌പോര്‍ട്‌സ് താരങ്ങള്‍ എന്താ പുറമ്പോക്കുകാരോ??? ഒളിമ്പ്യന്മാരെ സ്വീകരിക്കുന്നതിലെ നിബന്ധനകള്‍ക്കെതിരേ വിമര്‍ശനവുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍

രാജ്യത്ത് തിരികെ എത്തുമ്പോള്‍ 14 ദിവസം ക്വാറന്റീന്‍ ഇരിക്കണമെന്ന നിയമത്തിന്റെ കൂടെ സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അവിടുത്തെ അത്‌ലറ്റുകള്‍ക്ക് 28 ദിവസത്തെ ക്വാറന്റീന്‍ കൂടി നിര്‍ബന്ധമാക്കിയതാണ് മാക്‌സ്‌വെല്ലിനെ ചൊടിപ്പിച്ചത്.

14 Aug 2021 8:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌പോര്‍ട്‌സ് താരങ്ങള്‍ എന്താ പുറമ്പോക്കുകാരോ??? ഒളിമ്പ്യന്മാരെ സ്വീകരിക്കുന്നതിലെ നിബന്ധനകള്‍ക്കെതിരേ വിമര്‍ശനവുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍
X

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കായിക താരങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തുന്ന കര്‍ശന നിബന്ധനകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ടോക്യോ ഒളിമ്പിക്‌സില്‍ രാജ്യത്തിന് അഭിമാനമായി 17 സ്വര്‍ണ്ണം അടക്കം 46 മെഡലുകളുമായി എത്തിയ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് കോവിഡ് ക്വാറന്റീന്‍ അടക്കം നിരവധി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെതിരേയാണ് മാക്‌സ്‌വെല്ലിന്റെ പരാതി.

രാജ്യത്ത് തിരികെ എത്തുമ്പോള്‍ 14 ദിവസം ക്വാറന്റീന്‍ ഇരിക്കണമെന്ന നിയമത്തിന്റെ കൂടെ സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അവിടുത്തെ അത്‌ലറ്റുകള്‍ക്ക് 28 ദിവസത്തെ ക്വാറന്റീന്‍ കൂടി നിര്‍ബന്ധമാക്കിയതാണ് മാക്‌സ്‌വെല്ലിനെ ചൊടിപ്പിച്ചത്.

ഇതിനെതിരെയാണ് വിമര്‍ശനവുമായി ഗ്ലെന്‍ മാക്‌സ്വെല്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ താരങ്ങളെ ഇത്തരത്തില്‍ സ്വീകരിച്ച സര്‍ക്കാര്‍ തീരുമാനം പരിതാപകരമെന്നാണ് മാക്‌സ്വെല്‍ ട്വിറ്ററില്‍ കുറിച്ചത്. മെഡിക്കല്‍ സമിതിയുടെ ഉപദേശം അവഗണിച്ചാണ് താരങ്ങളുടെ മാനസിക നിലയെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തതെന്ന് ഓസ്‌ട്രേലിയന്‍ ഒളിമ്പിക് ടീം ട്വിറ്ററില്‍ പങ്കുവെച്ച ട്വീറ്റിനെ ഉദ്ധരിച്ച് മാക്‌സ്‌വെല്‍ പ്രതികരിച്ചത്.

Popular Stories

    Next Story