'സല്‍മാന്‍ എന്നെ ക്ഷണിച്ചു, ആറ് മാസമായി അദ്ദേഹത്തെ അറിയാം'; സല്‍മാൻ്റെ വസതിയില്‍ അതിക്രമിച്ച് കയറിയ യുവതി

ആറുമാസം മുന്‍പ് ഒരു പാര്‍ട്ടിയില്‍വെച്ചാണ് സല്‍മാന്‍ ഖാനെ പരിചയപ്പെട്ടതെന്നും നടന്‍ ക്ഷണിച്ചതു പ്രകാരമാണ് താന്‍ അവിടേക്ക് പോയതെന്നും യുവതി പൊലീസിനോടും ആവര്‍ത്തിച്ചു

dot image

മുംബൈ: സല്‍മാന്‍ ഖാന്‍ ക്ഷണിച്ചിട്ടാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് പോയതെന്ന് കഴിഞ്ഞ ദിവസം അപ്പാര്‍ട്ട്‌മെന്റിൽ അതിക്രമിച്ച് കയറിയ യുവതി. മുപ്പത്തിയാറുകാരിയായ ഇഷ ചാബ്രിയയാണ് സല്‍മാന്‍ ഖാനെ പരിചയമുണ്ടെന്നും അദ്ദേഹം ക്ഷണിച്ചിട്ടാണ് വസതിയിലേക്ക് എത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. മെയ് 21-ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഡലായ ഇഷ ചബ്രിയ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്‌സി അപാര്‍ട്ട്‌മെന്റ്‌സില്‍ അതിക്രമിച്ച് കയറിയത്.

അപാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ സല്‍മാന്‍ ഖാന്റെ കുടുംബാംഗങ്ങളില്‍ ഒരാളാണ് വാതില്‍ തുറന്നതെന്നും ഇഷ പൊലീസിനോട് പറഞ്ഞു. നടന്‍ ക്ഷണിച്ചിട്ടാണ് എത്തിയതെന്ന് ഇവര്‍ കുടുംബാംഗങ്ങളോട് പറഞ്ഞു. അത്തരമൊരു ക്ഷണം ഉണ്ടായിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചതോടെ അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ആറുമാസം മുന്‍പ് ഒരു പാര്‍ട്ടിയില്‍വെച്ചാണ് സല്‍മാന്‍ ഖാനെ പരിചയപ്പെട്ടതെന്നും നടന്‍ ക്ഷണിച്ചതു പ്രകാരമാണ് താന്‍ അവിടേക്ക് പോയതെന്നും യുവതി പൊലീസിനോടും ആവര്‍ത്തിച്ചു. എന്നാല്‍ സല്‍മാന്റെ കുടുംബം ഇത് പൂര്‍ണമായും നിഷേധിക്കുകയായിരുന്നു.

മെയ് 20-ന് നടന്റെ ആരാധകനെന്ന് അവകാശപ്പെട്ട് ഇരുപത്തിമൂന്നുകാരനായ ഒരു യുവാവ് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. ജിതേന്ദ്ര കുമാര്‍ സിംഗ് എന്നയാളാണ് നടനെ കാണാനുളള അതിയായ ആഗ്രഹം മൂലം വസതിയിലേക്ക് അതിക്രമിച്ചുകയറിയത്. സംഭവം നടന്ന് അടുത്ത ദിവസം തന്നെയാണ് മോഡലായ യുവതിയും സല്‍മാന്റെ ബാന്ദ്രയിലെ വസതിയിലേക്ക് അതിക്രമിച്ച് കയറിയത്.

Content Highlights: Salman khan invited me says woman who trespassed into his home

dot image
To advertise here,contact us
dot image