ഒന്നാം സ്ഥാനം നിലനിർത്താൻ ഗുജറാത്ത്; ആശ്വാസ ജയത്തിന് ലഖ്‌നൗ

ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ്- ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് പോരാട്ടം

dot image

ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ്- ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് പോരാട്ടം. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിൽ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലക്ഷ്യമിട്ടാണ് ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നത്. അങ്ങനെയെങ്കിൽ ആദ്യ ക്വാളിഫയർ മത്സരത്തിൽ തോറ്റാലും പിന്നീട് ഒരവസരം കൂടി ലഭിക്കും.

അതേ സമയം മികച്ച രീതിയിൽ സീസൺ തുടങ്ങിയിട്ടും പിന്നീട് കളി കൈവിട്ട ലഖ്‌നൗ സൂപ്പർ ജയൻറ്സ് ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. സീ സണിൽ ഗുജറാത്തിനെ തോൽപിച്ച മൂന്ന് ടീമുകളിൽ ഒന്നാണ് റിഷഭ് പന്തിന്‍റെ ലഖ്‌നൗ. കഴിഞ്ഞമാസം ഏറ്റുമുട്ടിയപ്പോൾ ആറ് വിക്കറ്റിനായിരുന്നു ലഖ്‌നൗവിന്‍റെ ജയം.

ഗുജറാത്ത് സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്‌ലർ, ഷെറഫൈൻ റൂഥർഫോർഡ്, രാഹുൽ തെവാത്തിയ, ഷാരൂഖ് ഖാൻ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, കാഗിസോ റബാഡ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

ലക്നൗ സാധ്യതാ ഇലവന്‍: മിച്ചൽ മാർഷ്, എയ്ഡൻ മർക്രം, നിക്കോളാസ് പൂരൻ, റിഷഭ് പന്ത് (ക്യാപ്റ്റൻ), ആയുഷ് ബദോനി, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, ആകാശ് ദീപ്, ആവേശ് ഖാൻ, രവി ബിഷ്‌ണോയ്, വില്യം ഒറൂർക്ക്.

Content Highlights: lucknow super giants vs gujarat titans

dot image
To advertise here,contact us
dot image