Top

പ്രവാസി യാത്രക്കാർക്കുളള ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി ഖത്തർ; പുതുക്കിയ നയം ഞായറാഴ്ച പ്രാബല്യത്തിൽ വരും

ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം പുതുക്കിയ യാത്രാനയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2 Sep 2022 10:02 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പ്രവാസി യാത്രക്കാർക്കുളള ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി ഖത്തർ; പുതുക്കിയ നയം ഞായറാഴ്ച പ്രാബല്യത്തിൽ വരും
X

ദോഹ: പ്രവാസി യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്ക ഖത്തർ. സന്ദർശക വിസയിൽ ഖത്തറിൽ എത്തുന്നവർക്കും ഇനി മുതൽ ക്വാറന്റീനിലിരിക്കേണ്ട. ഇത് സംബന്ധിച്ച് ഖത്തർ പൊതുജനാരോ​ഗ്യ മന്ത്രാലയം പുതുക്കിയ യാത്രാനയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതുക്കിയ നയം ഞായറാഴ്ച പ്രാബല്യത്തിൽ വരും.

കൊവിഡ് വ്യാപനത്തിന് ശേഷം ഖത്തറിലെത്തുന്ന വിദേശികൾക്ക് ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു. 14 ദിവസവും പിന്നീട് പത്തു ദിവസവും ചുരുക്കിയ ക്വാറന്റീനില് നിന്ന് സ്വദേശി പൗരന്മാർക്ക് ഇളവ് നൽകിയിരുന്നു. പിന്നീട് യാത്രക്കാർക്കുളള ക്വാറന്റീൻ ഒ​രു ദി​വ​സ​മാ​യി​ കുറച്ചിരുന്നു. എല്ലാ വിഭാ​ഗം യാത്രക്കാരേയും ഹോട്ടൽ ക്വാ​റ​ന്‍റീ​നി​ൽ നിന്ന് ഒ​ഴി​വാ​ക്കാ​നാണ് തീരുമാനം.

അ​തേ​സ​മ​യം, കൊവിഡ്​ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​കു​ന്ന​വ​ർ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ക്വാ​റ​ന്റീ​നി​ലും സ​മ്പ​ർ​ക്ക​വി​ല​ക്കി​ലും ക​ഴി​യ​ണമെന്ന മാർ​ഗ നിർദേശത്തിൽ മാറ്റമില്ല. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ കൊ​വി​ഡ്​ തീ​വ്ര​ത കൂ​ടി​യ രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​യ റെ​ഡ്​ ഹെ​ൽ​ത്ത് എ​ന്ന​ വി​ഭാ​ഗം ഒ​ഴി​വാ​ക്കാ​നും പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം തീ​രു​മാ​ന​മാ​യിട്ടുണ്ട്.

STORY HIGHLIGHTS: Qatar Exclude hotel quarantine for expatriate travelers

Next Story