ആയുഷ് മാത്രെ ക്യാപ്റ്റന്‍, വൈഭവും ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ച് BCCI

2025 ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം

dot image

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കൗമാരതാരം ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുക. രാജസ്ഥാന്‍ റോയല്‍സിന്റെ 'വണ്ടര്‍ ബോയ്' വൈഭവ് സൂര്യവംശിയും ഇത്തവണ ടീമില്‍ ഇടംപിടിച്ചു.

2025 ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. പര്യടനത്തില്‍ 50 ഓവര്‍ സന്നാഹ മത്സരവും തുടര്‍ന്ന് അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയും ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമിനെതിരായ രണ്ട് മള്‍ട്ടി ഡേ മത്സരങ്ങളും ഉള്‍പ്പെടും.

ഇന്ത്യ അണ്ടര്‍ 19 ടീം: ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്‌സിംഗ്‌ ചാവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), ഹര്‍വന്‍ഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുധാവ് പട്ടേല്‍, ഹെന്‍ത് മുഹമ്മദ് എനാന്‍, ആദിത്യ റാണ, അന്‍മോല്‍ജീത് സിംഗ്

Content Highlights: Ayush Mhatre To Captain India U-19 Against England, Vaibhav Suryavanshi Included

dot image
To advertise here,contact us
dot image