'അവസാന 12 പന്തിൽ 48 റൺസ് വഴങ്ങി, അവിടെയാണ് മത്സരം കൈവിട്ടത്': ഹേമങ് ബദാനി

'അവസാന 12 പന്തിൽ 48 റൺസെന്നത് വളരെ കൂടുതലാണ്'

dot image

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ ഹേമങ് ബദാനി. 'ഡൽഹി ക്യാപിറ്റൽസിന്റെ ബൗളിങ്ങിൽ അവസാന 12 പന്തിൽ 48 റൺസ് വിട്ടുകൊടുത്തതാണ് പരാജയത്തിന് കാരണമായതെന്നാണ് ടീം പരിശീലകൻ ഹേമങ് ബദാനി പറയുന്നത്. 18 ഓവറുകൾ ഡൽഹി നന്നായി പന്തെറിഞ്ഞു. എന്നാൽ അവസാന നിമിഷം ഡൽഹിയുടെ പദ്ധതികൾ പരാജയപ്പെട്ടു,' ഹേമങ് ബദാനി മത്സരശേഷം പ്രതികരിച്ചു.

'അവസാന 12 പന്തിൽ 48 റൺസെന്നത് വളരെ കൂടുതലാണ്. അതൊരിക്കലും സംഭവിക്കാൻ ആ​ഗ്രഹിക്കുന്നില്ല. പിച്ചിനെക്കുറിച്ച് ഡൽഹിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. പിച്ച് സ്ലോ ആയിരുന്നു. കട്ടറുകളും യോർക്കറുകളും ഡൽഹി താരങ്ങൾ എറിഞ്ഞിരുന്നു. എന്നാൽ അവസാന രണ്ട് ഓവറിൽ അതിന് കൃത്യതയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സൂര്യകുമാറിനെപ്പോലുള്ള താരങ്ങൾ അനായാസം റൺസ് സ്കോർ ചെയ്തത്,' ബദാനി വ്യക്തമാക്കി.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 59 റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ഡൽഹിയുടെ മറുപടി 18.2 ഓവറിൽ 121 റൺസിൽ അവസാനിച്ചു. വിജയത്തോടെ മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫിൽ കടക്കുകയും ചെയ്തു. ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി.

Content Highlights: DC coach asses last two overs throw away the game from them

dot image
To advertise here,contact us
dot image