
പെണ്‍കുട്ടികളാണ് എന്നാലോചിച്ച് ദുഃഖത്തോടെ ഇരുന്നിരുന്ന മാതാപിതാക്കളുടെ ഒരു കാലമുണ്ടായിരുന്നു. അക്കാലം മാറി, പെണ്‍കുട്ടികളാണെന്ന് അഭിമാനത്തോടെ പറയുന്ന, അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്ന അവരുടെ അഭിപ്രായത്തിന് വില കല്പിക്കുന്ന കുടുംബങ്ങളും സമൂഹവുമായി നാം മാറിക്കൊണ്ടിരിക്കുകയാണ്.
ഭാര്യയെയും പെണ്‍മക്കളെയും പ്രശംസിച്ച് അഭിനേതാവ് കൃഷ്ണകുമാര്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ കുറിപ്പ് വൈറലാവുകയാണ്. സാധാരണ അച്ഛനാണ് പെണ്‍മക്കളുടെ ധൈര്യമെന്നാണ് പറയാറുള്ളത് എന്നാല്‍ തന്റെ ധൈര്യം പെണ്‍മക്കളാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
കൃഷ്ണകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം
സ്ത്രീകളുടെ ലോകത്തില്‍ സന്തോഷമായി കഴിയാന്‍ അനുഗ്രഹം നേടി ഭൂമിയിലേക്ക് വന്ന ഒരു ഭാഗ്യവാനായി എനിക്ക് എന്നെ കുറിച്ച് പലപ്പോഴും തോന്നിയിട്ടുണ്ട്.. സാധാരണ അച്ഛനാണ് പെണ്മക്കളുടെ ധൈര്യം, വഴികാട്ടി… എന്നൊക്കെ കേള്‍ക്കാറുണ്ട്.. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ്.. മക്കളാണ് എന്റെ ധൈര്യം, ധനം, വഴികാട്ടി… എന്തിന്, ഇന്ന് എന്റെ മേല്‍വിലാസം പോലും മാറി.. അവരുടെ അച്ഛന്‍.. സിന്ധുവിന്റെ ഭര്‍ത്താവ്… സുഖമുള്ള മാറ്റം… അടുത്ത നൂറ്റാണ്ടു സ്ത്രീകള്‍ക്കുള്ളതാണ്.. നന്മകള്‍ നേരുന്നു…
എന്നാല്‍ കൃഷ്ണകുമാറിനെപ്പോലെ ഒരു അച്ഛനെ കിട്ടിയത് മക്കളുടെയും ഭാര്യയുടെയും ഭാഗ്യമാണെന്ന് പോസ്റ്റിനുതാഴെ പലരും കമന്റ് ചെയ്തിട്ടുണ്ട്. കൃഷ്ണകുമാറിന്റെ മക്കളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഇന്‍ഫ്‌ളുവന്‍സേഴ്‌സാണ്. ഭാര്യ സിന്ധുവിനും നിരവധി ആരാധകരുണ്ട്. കുടുംബത്തിന്റെ ഒന്നിച്ചുള്ള യാത്രകളും പിറന്നാള്‍ ആഘോഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അഭിനേത്രിയായ അഹാന കൃഷ്ണ, ഇഷാനി, ഹന്‍സിക, ദിയയ
Content Highlights: My Daughters, My Strength: Krishnakumar's Heartfelt Tribute