
നിങ്ങള്‍ പ്രണയത്തിലാണോ… മനസില്‍ പ്രണയമുണ്ടോ…. ഡേറ്റിംഗ് നടത്താന്‍ താല്‍പര്യമുണ്ടോ? എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം ചില ഡേറ്റിംഗ് ടിപ്‌സുകള്‍ പറഞ്ഞുതരാമെന്ന് പറയുകയാണ് 95 വയസുകാരിയായ ഒരു മുത്തശ്ശി. ഇതേക്കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മുത്തശ്ശി പങ്കുവച്ച വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടുകഴിഞ്ഞത്. സുന്ദരിയായി ഒരുങ്ങുന്നത് മുതല്‍ പുരുഷന്മാരെ എങ്ങനെ വരുതിയിലാക്കാം എന്നുവരെയുളള കാര്യങ്ങള്‍ ഇവര്‍ പറയുന്നുണ്ട്. grandma_droniak എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുത്തശ്ശി ആള് അടിപൊളിയാണ്. വീഡിയോയില്‍ ഇവര്‍ ധരിച്ചിരിക്കുന്ന ടീഷര്‍ട്ടില്‍ ' I love to make boys cry ' എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട്.
പുരുഷന്‍ ദേഷ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക
മുത്തശ്ശി പറയുന്നത് അനുസരിച്ച് പുരുഷന്‍ സ്ത്രീകളെക്കാള്‍ ദേഷ്യപ്പെടാതിരിക്കുന്നതാണ് നല്ലത്. കാരണം പുരുഷന്‍ ചൂടായാല്‍ അത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമത്രേ. അതുകൊണ്ട് സ്ത്രീകള്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കണം, മാത്രമല്ല സ്ത്രീകള്‍ സ്വയം എപ്പോഴും മികച്ചവരായിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം.
കുറച്ച് ദിവസത്തേക്ക് പുരുഷന്മാരെ അവഗണിക്കുന്ന ടെക്‌നിക്
നിങ്ങള്‍ മുന്‍പ് എവിടെയെങ്കിലും ഈ ഡേറ്റിംഗ് ഉപദേശം കേട്ടിരിക്കും. അതായത് ഒരു സ്ത്രീ പുരുഷനെ കുറച്ച് ദിവസത്തേക്ക് അവഗണിക്കുമ്പോള്‍ അവന്‍ നിങ്ങളെ തേടി തീര്‍ച്ചയായും വരും. ഇതൊരു പ്രധാനപ്പെട്ട കാര്യമാണെന്നും എല്ലാ പെണ്‍കുട്ടികളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുത്തശ്ശി പറയുന്നു.
നിങ്ങള്‍ നിങ്ങളെത്തന്നെ കൂടുതല്‍ സ്‌നേഹിക്കുക
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം സ്ത്രീകള്‍ അവരെത്തന്നെ സന്തോഷത്തോടെ വയ്ക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. കാരണം പുരുഷന്‍ വെറുമൊരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്. അതുകൊണ്ട് തന്നെ സ്വയം സ്‌നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കണം. യഥാര്‍ഥ സന്തോഷം ഉള്ളില്‍നിന്നാണ് വരേണ്ടത്. മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കാനും സ്‌നേഹിക്കാനും അവരുടെ പിന്നാലെ നടക്കേണ്ടതില്ല. എല്ലായിപ്പോഴും സ്വയം സ്‌നേഹിക്കാനാണ് ശ്രദ്ധിക്കേണ്ടത്. 95 വയസുകാരിയായ മുത്തശ്ശിയുടെ ഇന്‍സ്റ്റഗ്രാമില്‍ സ്ത്രീകളാണ് കൂടുതലായും ഫോളോവേഴ്‌സ് ആയിട്ടുള്ളത്.
Content Highlights :A 95-year-old grandmother shares some interesting dating advice for girls