ടൈഗർ മുത്തുവേലിന്റെ രണ്ടാം വരവ് എവിടെ വരെയായി, ജയിലർ 2 ഷൂട്ട് എന്ന് പൂർത്തിയാകും? അപ്ഡേറ്റുമായി രജനികാന്ത്

ജയിലർ 2 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്

dot image

രജനികാന്തും നെൽസൺ ദിലീപ്കുമാറും ഒന്നിക്കുന്ന ജയിലർ 2 എന്ന സിനിമയ്ക്കായി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യം ഭാഗമായ ജയിലർ ബോക്സ് ഓഫീസിൽ തീർത്ത ആരവം തന്നെയാണ് അതിന് പ്രധാന കാരണവും. ഏറെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം എന്ന് അവസാനിക്കും എന്നത് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് രജനികാന്ത്.

ചെന്നൈ എയർപോർട്ടിൽ എത്തിയ വേളയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രജനികാന്ത്. 'ജയിലർ 2 ചിത്രീകരണം നല്ല രീതിയിൽ നടക്കുന്നു. എപ്പോൾ പൂർത്തിയാകുമെന്ന് കൃത്യമായി പറയാൻ കഴിയില്ല. ഡിസംബറിൽ ചിത്രീകരണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,' എന്നാണ് രജനികാന്ത് സിനിമയെക്കുറിച്ച് പറഞ്ഞത്.

അതേസമയം ജയിലർ 2 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. മികച്ച റോളുകൾ തന്നെ നെൽസൺ ഈ മലയാളി അഭിനേതാക്കൾക്ക് നൽകുമെന്നാണ് പ്രതീക്ഷ.

അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.

Content Highlights: Rajinikanth shares update of Jailer 2

dot image
To advertise here,contact us
dot image