Top

കൊടി സുനിയുടെ എതിരാളിയുടെ ശരീരമാസകലം മുറിവ്, മൂത്ര തടസം; വിയ്യൂരിൽ നിന്ന് മാറ്റും

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതിയായ കൊടി സുനിയെ കൊലപ്പെടുത്താൻ പ്രതീഷ് ക്വട്ടേഷനെടുത്തതായി നേരത്തെ ആരോപണമുയർന്നിരുന്നു.

26 Sep 2021 3:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടി സുനിയുടെ എതിരാളിയുടെ ശരീരമാസകലം മുറിവ്, മൂത്ര തടസം; വിയ്യൂരിൽ നിന്ന് മാറ്റും
X

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ വെച്ച് കൊലക്കേസ് പ്രതി അതിക്രൂര മർദ്ദനത്തിന് ഇരയായതായി റിപ്പോർട്ട്. വരടിയം സിജോ വധക്കേസ് പ്രതിയായ പ്രതീഷിനാണ് മർദ്ദനമേറ്റത്. ഇയാൾ കുന്നംകുളം കോടതിയിൽ നൽകിയ മൊഴിയിലാണ് മർദ്ദനം സംബന്ധിച്ച വിവരങ്ങൾ കൈമാറിയിരിക്കുന്നത്. ശരീരമാസകലം പരിക്കേറ്റെന്നും മൂത്രതടസമുണ്ടെന്നും ഇയാൾ കോടതിയിൽ മൊഴി നൽകി. പരാതി മുഖവിലയ്ക്കെടുത്ത കോടതി ഇയാളെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റാൻ കോടതി ഉത്തരവിട്ടു.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതിയായ കൊടി സുനിയെ കൊലപ്പെടുത്താൻ പ്രതീഷ് ക്വട്ടേഷനെടുത്തതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇയാളുടെ പക്കൽ നിന്ന് ജയിൽ അധികൃതർ മൊബൈൽ ഫോണും പിടിച്ചെടുത്തതിന് പിന്നാലെ ക്വട്ടേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. ഒരു കോടി രൂപയുടെ ക്വട്ടേഷനാണ് ഇയാൾ ഏറ്റെടുത്തതെന്നും ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് ജയിലിൽ ആക്രമിക്കപ്പെട്ടതായി ഇയാൾ കോടതിയെ ധരിപ്പിച്ചിരിക്കുന്നത്.

ജയിലിനുള്ളിൽ കൊടി സുനിയുമായി ഇയാൾ തർക്കത്തിലേർപ്പെട്ടതായ വിവരങ്ങൾ ലഭ്യമല്ല. പ്രതീഷിന് മർദ്ദനമേറ്റതിന് പിന്നിൽ കൊടി സുനിയാണെന്നും വ്യക്തമല്ല. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതീഷ് കോടതിയിൽ മർദ്ദന വിവരം തുറന്നുപറഞ്ഞത്. സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം നടത്തിയേക്കും.

Popular Stories

    Next Story