റീലുകളിൽ തരംഗം തീർത്ത 'കനിമ' സ്റ്റെപ്പ്സ്; റെട്രോ വീഡിയോ സോങ്

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ മെയ് ഒന്നിനാണ് റെട്രോ തിയേറ്ററുകളിലെത്തിയത്

dot image

സൂര്യ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം റെട്രോയിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'കനിമ' എന്ന ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് നാരായണൻ സം​ഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിവേകാണ്. സൂര്യ, പൂജ ഹെഗ്‌ഡെ എന്നിവരുടെ കിടിലൻ നൃത്തച്ചുവടുകൾ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ മെയ് ഒന്നിനാണ് റെട്രോ തിയേറ്ററുകളിലെത്തിയത്. സിനിമയുടെ ആഗോള കളക്ഷന്‍ 235 കോടി കടന്നിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് തിയേറ്ററിൽ നിന്നുള്ള നേട്ടവും സിനിമയുടെ മറ്റു ബിസിനസുകളിൽ നിന്നും ലഭിച്ച തുകകൾ കൂടി ചേർന്ന കളക്ഷൻ ആണെന്ന് നിർമാതാക്കൾ പോസ്റ്ററിലൂടെ അറിയിച്ചിരുന്നു.

ചിത്രം ജൂണ്‍ അഞ്ച് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുമെന്നാണ് ഒടിടി പ്ലേയുടെ പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റെട്രോ മെയ് ഒന്നിനായിരുന്നു തിയേറ്ററുകളില്‍ എത്തിയിരുന്നത്. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് സന്തോഷ് നാരായണനാണ്. സൂര്യയും ജ്യോതികയും ഒന്നിക്കുന്ന 2 ഡി എൻ്റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights: Retro video song out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us